Header 1 = sarovaram
Above Pot

പാലയൂര്‍ മഹാതീര്‍ഥാടനം ഞായറാഴ്ച

ചാവക്കാട്: ഇരുപത്തിയഞ്ചാമത് പാലയൂര്‍ മഹാതീര്‍ഥാടനം ഞായറാഴ്ച നടക്കുമെന്ന് പാലയൂര്‍ മാര്‍തോമ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഫാ.ഡേവിസ് കണ്ണമ്പുഴ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. തൃശ്ശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രലില്‍നിന്ന് ഞായറാഴ്ച പുലര്‍ച്ചെ നാലിനുള്ള കുര്‍ബാനയ്ക്കു ശേഷം തീര്‍ഥാടനത്തിലെ മുഖ്യ പദയാത്ര പൂറപ്പെടും. അമല, പറപ്പൂര്‍, പാവറട്ടി വഴി രാവിലെ 11-ഓടെ മുഖ്യപദയാത്ര പാലയൂരിലെത്തും. അതിരൂപതയിലെ വിവിധ മേഖലകളില്‍നിന്നും ഇടവക തിരിച്ചും പദയാത്രയായും വാഹനങ്ങളിലുമായി വിശ്വാസികള്‍ പാലയൂരിലെത്തും.

രാവിലെ 6.30 മുതല്‍ ഉച്ചതിരിഞ്ഞ് 2.30 വരെ തുടര്‍ച്ചയായി പാലയൂര്‍ തീര്‍ഥകേന്ദ്രത്തില്‍ കുര്‍ബാനയുണ്ടാവും. തീര്‍ഥാടനദിനത്തില്‍ കാല്‍ ലക്ഷം പേര്‍ക്കുള്ള നേര്‍ച്ചഭക്ഷണം ഒരുക്കുമെന്ന് തീര്‍ഥകന്ദ്രം അധികൃതര്‍ അറിയിച്ചു. ഉച്ചതിരിഞ്ഞ് 3.45-ന് പാവറട്ടിയില്‍ നിന്ന് വികാരി ജനറാള്‍മാര്‍ നയിക്കുന്ന പദയാത്ര പാലയൂര്‍ തീര്‍ഥകേന്ദ്രത്തിന്റെ പ്രധാന കവാടത്തിലെത്തുമ്പോള്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പേപ്പല്‍ പതാക ഏറ്റുവാങ്ങും. തുടര്‍ന്ന് കൊടിമരത്തിന് സമീപം തീര്‍ഥാടനത്തിന്റെ രജത ജൂബിലി സ്മരണകള്‍ ഉയര്‍ത്തി 25 ബലൂണുകള്‍ പറത്തും. വൈകീട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം മാര്‍ ജേക്കബ് തൂങ്കുഴി ഉദ്ഘാടനം ചെയ്യും. മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷനാവും.

Astrologer

മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികാഘോഷം പാലക്കാട് രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് മാനത്തോടത്ത് ഉദ്ഘാടനം ചെയ്യും. മാര്‍ ജേക്കബ് തൂങ്കുഴി, മാര്‍ ജേക്കബ് മാനത്തോടത്ത് എന്നിവരെ പരിപാടിയില്‍ ആദരിക്കും. തൃശ്ശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, വികാരി ജനറാള്‍മാരായ മോണ്‍ ജോസ് വള്ളൂരാന്‍, മോണ്‍ ജോസ് കോനിക്കര,പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ.മേരി റെജീന എന്നിവര്‍ പങ്കെടുക്കും. പൊതുസമ്മേളനത്തിന് ശേഷം വിശുദ്ധ കുര്‍ബാനയും തിരുശേഷിപ്പ് വണക്കവും ഉണ്ടാവും. വിവിധ കമ്മിറ്റി ഭാരവാഹികളായ സി.എം. ജസ്റ്റിന്‍ ബാബു, സി.കെ.ജോസ്, ഫ്രാന്‍സീസ് മുട്ടത്ത്, പി.ഐ. ലാസര്‍, എ.എല്‍.കുരിയാക്കോസ്, പി.വി. പീറ്റര്‍ എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Vadasheri Footer