Header 1 = sarovaram
Above Pot

മമ്മിയൂർ റോഡ് കൂടി പൊളിച്ചതോടെ ഗുരുവായൂര്‍ ക്ഷേത്ര നഗരി തീർത്തും ഒറ്റപ്പെട്ടു.

ഗുരുവായൂര്‍ : മമ്മിയൂർ റോഡ് കൂടി പൊളിച്ചതോടെ ക്ഷേത്ര നഗരി തീർത്തും ഒറ്റപ്പെട്ടു. ദീര്‍ഘ വീക്ഷണമില്ലാതെയും മുന്നറിയിപ്പില്ലാതെയും അമൃത് കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നതിനായി മമ്മിയുര്‍ ജംഗ്ഷന്‍ റോഡ് പൊളിച്ചതോടെ നാട്ടുകാര്‍ക്കും ഭക്തര്‍ക്കും ദുരിതമായി. ഇന്നലെ മുതലാണ് മമ്മിയൂര്‍ ജംഗ്ഷന്‍ റോഡ് വെട്ടിപൊളിക്കാന്‍ ആരംഭിച്ചത്. മമ്മിയൂര്‍ സെന്റര്‍ ഒഴികെയുളള ഇരുഭാഗത്തേയും പൈപ്പിടല്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഇവ ബന്ധിപ്പിക്കുന്നതിനായാണ് സെന്റര്‍ പൊളിച്ചത്. ഇതോടെ കുന്നംകുളം ഭാഗത്തേക്കും മമ്മിയൂര്‍ തമ്പുരാന്‍പടി ആല്‍ത്തറ ഭാത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.

Astrologer

തൃശൂര്‍ റോഡില്‍ റെയില്‍വേമേല്‍പ്പാല നിര്‍മ്മാണത്തിനായി മൂന്ന് മാസത്തിലധികമായി അടച്ചിട്ടിതിനാല്‍ വലിയ വാഹനങ്ങള്‍് ബദല്‍റോഡായി ഉപയോഗിച്ചിരുന്നുത് കോട്ടപടി റോഡായിരുന്നു. ഇതും അടച്ചതോടെ വാഹനങ്ങള്‍ കിലോമീറ്ററുകള്‍ ചുറ്റിതിരിയേണ്ട അവസ്ഥയായി. ഇതിനിടയില്‍ ഇന്നലെ വൈകീട്ട് റോഡ് പൊളിച്ചിരുന്ന ജെസിബി തട്ടി തൃത്താല കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി. ഗുരുവായൂരിലേക്ക് കുടിവെള്ളമെത്തിക്കുന്ന പ്രധാന പൈപ്പാണിത്. പൈപ്പ് പൊട്ടിയതോടെ പ്രദേശം വെള്ളക്കെട്ടിലായി. പമ്പിംഗ് നിറുത്തിയെങ്കിലും ഇന്ന് ഉച്ചവരെ വെള്ളം വന്നുകൊണ്ടേയിരുന്നു.

പണിമുടക്കു ദിവസം റോഡ് പൊളിച്ച് ഇരുലൈനുകളേയും ബന്ധിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പൈപ്പ് പൊട്ടിയതോടെ ലക്ഷ്യം പാളി. ചോര്‍ച്ച അടച്ച് പണികള്‍ ഉടന്‍ പണികള്‍ പൂര്‍ത്തികരിക്കുമെന്നാണ് ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്. റോഡ് തുറന്ന് കിട്ടാന്‍ എത്രദിവസം വേണ്ടിവരുമെന്ന് കണ്ടറിയണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുന്നംകുളം വടക്കേക്കാട് ഭാഗത്തുനിന്ന് ഗുരുവായൂരിലെക്ക് എത്തേണ്ട ബസുകള്‍ നാരായണംകുളങ്ങര ക്ഷേത്രത്തിനു മുന്നില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതോടെ വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലാണ്. പരിസരത്തെ മൂന്ന് കോളേജുകളിലേക്കും സ്‌കൂളുകളിലേക്കുമുള്ള നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇത് മൂലം വലയുന്നത്.

ഗുരുവായൂരിനെ ഒറ്റപ്പടുത്തുന്ന തരത്തിൽ ജനങ്ങളെ പൊറുതി മുട്ടിക്കുന്ന രീതിയിൽ യാതൊരു വക കരുതലും ദീർഘവീക്ഷണമില്ലാതെ റോഡുകൾ അടച്ചിടുന്ന ഭരണാധികാരികളുടെ നെറികേടിനെതിരെയു ഡി എഫ് പാർലമെൻ്ററി പാർട്ടി പ്രതിഷേധിച്ചു. ഒരു അടിയന്തിരഘട്ടങ്ങളിൽ പോലും ആംബുലൻസ് വാഹനങ്ങൾക്കു പോലും ഓടിയെത്താൻ കഴിയാത്ത രീതിയിൽ ഈ നാടിനെ കീറി മുറിച്ച ഭരണാധികാരികൾ ഹെലികോപ്റ്റർ സർവ്വീസ് ആരംഭിക്കുകയേ ഇനി മാർഗ്ഗമുള്ളൂ എന്ന് കമ്മിറ്റി പരിഹസിച്ചു. യോഗത്തിൽ കെ പി ഉദയൻ അധ്യക്ഷത വഹിച്ചു.കെ പി എ റഷീദ്, കെ എം മെഹറൂഫ്, രേണുക വി കെ സുജിത്ത് , സി എസ് സൂരജ്, ബി വി ജോയി എന്നിവർ പ്രസംഗിച്ചു.

Vadasheri Footer