Post Header (woking) vadesheri

ദുരഭിമാനക്കൊല ,പാലക്കാട് യുവാവ് വെട്ടേറ്റു മരിച്ചു , ഭാര്യയുടെ അമ്മാവൻ അറസ്റ്റിൽ

Above Post Pazhidam (working)

പാലക്കാട്: പാലക്കാട് ദുരഭിമാനക്കൊല, യുവാവിനെ വെട്ടിക്കൊന്നു. തേങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്ബിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് അനീഷിന്‍്റെ ഭാര്യയുടെ അമ്മാവന്‍ സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുരേഷും അനീഷിന്‍്റെ ഭാര്യ പിതാവ് പ്രഭുവും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. കൊലയ്ക്ക് ശേഷം പ്രഭു ഒളിവില്‍ പോയെന്നാണ് സൂചന. ഇയാള്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

Ambiswami restaurant

അനീഷിന്‍്റെ ഭാര്യയുടെ അമ്മാവനും അച്ഛനും ചേര്‍ന്നാണ് കൊല നടത്തിയതെന്നും ചേട്ടന്‍്റെ ശരീരത്തില്‍ നിരവധി കുത്തേറ്റ പാടുകളുണ്ടെന്നും അനീഷിന്‍്റെ സഹോദരനും മാധ്യമങ്ങളോട് പറഞ്ഞു. സാമ്ബത്തികമായി രണ്ടു തട്ടിലുള്ളവരായിരുന്നു അനീഷും ഭാര്യയും. പെയിന്‍്റിംഗ് തൊഴിലാളിയായ അനീഷിനൊപ്പം ജീവിക്കാനായി മൂന്ന് മാസം മുന്‍പാണ് പെണ്‍കുട്ടി വീട് വിട്ടു വന്നത്. ഇതിനു ശേഷം അനീഷിന് നിരന്തരം ഭാര്യവീട്ടുകാരുടെ ഭീഷണിയുണ്ടായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.

സംഭവം ദുരഭിമാനക്കൊലയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കല്ല്യാണം കഴിഞ്ഞ് മാസങ്ങളോളം ഭാര്യവീട്ടുകാരുടെ ഭീഷണി ഭയന്ന് അനീഷ് വീട്ടില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. ഈ അടുത്ത ദിവസങ്ങളിലാണ് അനീഷ് പുറത്തേക്ക് ഇറങ്ങി തുടങ്ങിയത്.വീട്ടിനടുത്തുള്ള ഒരു സ്ഥലത്ത് ഇന്ന് ജോലിക്ക് പോയി തിരിച്ചു വരുന്ന വഴിയാണ് അനീഷ് ആക്രമിക്കപ്പെട്ടത് എന്നാണ് വിവരം.

Second Paragraph  Rugmini (working)