ഉഡുപ്പിയിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശിയായ ഡ്രൈവർ മരിച്ചു

Above article- 1

ചാവക്കാട്: ഉഡുപ്പിയിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശിയായ ഡ്രൈവർ മരിച്ചു. ബ്ലാങ്ങാട് ബീച്ച് സിദ്ദീഖ് പള്ളിക്കടുത്ത് അമ്പലത്തുവീട്ടിൽ നിഷാദാണ് മരിച്ചത്.
ചാവക്കാട് – പൊന്നാനി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബാബുരാജ് ബസ്സിലെ ഡ്രൈവറായിരുന്ന നിഷാദ് ഇപ്പോൾ ബ്ലാങ്ങാട് ബി ഫോർ യു മത്സ്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

ഉടുപ്പിയിൽ വെച്ച് വാഹനത്തിൻ്റെ ടയർ പഞ്ചറായതിനെ തുടർന്ന് ടയർ മാറ്റുന്നതിനിടയിൽ നിഷാദിൻ്റെ പിറകിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ഇദ്ധേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Astrologer

Vadasheri Footer