Header Saravan Bhavan

അഭയ കേസ് അട്ടിമറിക്കാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ശ്രമിച്ചെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍.

Above article- 1

കോട്ടയം: സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് സിറിയക്ക് ജോസഫാണെന്ന ആരോപണവുമായി ജോമോന്‍ പുത്തന്‍പുരയ്ക്കൽ. കേസിലെ പ്രതിയുടെ ബന്ധുകൂടിയായ സിറിയക് ജോസഫ് പല തവണ പ്രതികൾക്ക് വേണ്ടി ഇടപെട്ടെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കൽ കോട്ടയത്ത് പറഞ്ഞു.

‘പ്രതി തോമസ് കോട്ടൂരിന്റെ അടുത്ത ബന്ധുകൂടിയാണ് സിറിയക്ക് ജോസഫ്. അദ്ദേഹമാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ പല തവണ ശ്രമിച്ചത്’. അഭയ കൊല്ലപ്പെട്ട സമയത്ത് അദ്ദേഹം ഹൈക്കോടതിയിലെ അഡി. അഡ്വക്കേറ്റ് ജനറലായിരുന്നുവെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കൽ കോട്ടയത്ത് പറഞ്ഞു.

Astrologer

Vadasheri Footer