പാലായില്‍ നിയന്ത്രണംവിട്ട കാര്‍ മരത്തിൽ ഇടിച്ചുമറിഞ്ഞ് 5 പേർ കൊല്ലപ്പെട്ടു
പാലാ: പാലായില്‍ നിയന്ത്രണംവിട്ട കാര്‍ മരത്തിലും റോഡരികിലെ കെട്ടിടത്തിലും ഇടിച്ചുമറിഞ്ഞ് അഞ്ചു യുവാക്കള്‍ മരിച്ചുകൊല്ലപ്പെട്ടു . പാലാ കടനാട് സ്വദേശികളായ നടുവിലെക്കുറ്റ് ജോബിന്‍സ് കെ. ജോര്‍ജ് (27), ഇരുവേലികുന്നേല്‍ പ്രമോദ് സോമന്‍ (27), കിഴക്കേക്കര വിഷ്ണുരാജ് (27), മലേപ്പറമ്ബില്‍ ഉല്ലാസ് (38), അറയ്ക്കപ്പറമ്ബില്‍ സുധി (27) എന്നിവരാണ് കൊല്ലപ്പെട്ടത് .
മൂന്നുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാമധ്യേയും മെറ്റാരാള്‍ ആശുപത്രിയിലെത്തിച്ച് അരമണിക്കൂറിനുശേഷവുമാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പ്രഭാത് മലയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച വൈകീട്ട് 6.20ന് പാലാ-തൊടുപുഴ ഹൈവേയില്‍ മാനത്തൂര്‍ പള്ളി ജങ്ഷന് സമീപമായിരുന്നു അപകടം. തൊടുപുഴയില്‍നിന്ന് വന്ന ഇവരുടെ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട് വഴിയരികിലെ മരത്തിലും തുടര്‍ന്ന് കെട്ടിടത്തിലും ഇടിച്ച് റോഡില്‍ മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിലുണ്ടായിരുന്ന നാലുപേരും പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഒരാളെ പുറത്തെടുത്തത്. വയനാട്ടില്‍ വിനോദയാത്ര പോയശേഷം തിരിച്ചുവരികയായിരുന്നു സംഘം. .
അപകടത്തില്‍പെട്ട മാരുതി റിറ്റ്‌സ് കാറിെന്റ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അമിതവേഗത്തിലായിരുന്ന കാര്‍ കരണംമറിഞ്ഞതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൂന്നുപേരുടെ മൃതദേഹങ്ങള്‍ പാലാ താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരുടേത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലുമാണ്.