Madhavam header
Above Pot

പൈതൃകത്തിന്റെ “ഗുരുവായൂര്‍ ഗീതായനം 2019” തിങ്കളാഴ്ച

ഗുരുവായൂര്‍: പ്രായോഗിക ധര്‍മ്മശാസ്ത്രം-ഭഗവത്ഗീത എന്ന സന്ദേശത്തിന്റെ പ്രചരണാര്‍ത്ഥം സമൂഹത്തിന്റെ പുരോഗതിയ്ക്കും, പ്രത്യേകിച്ച് കുട്ടികള്‍ക്കുമായി പൈതൃകം ഗുരുവായൂര്‍ ഗീതായനം 2019-എന്ന പരിപാടി തിങ്കളാഴ്ച്ച രാവിലെ ഗുരുവായൂരിൽ സംഘടിപ്പിയ്ക്കുന്നതായി സംഘടാകസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗുരുവായൂര്‍മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് ഗുരുവായൂര്‍ ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്റ്റ്രേറ്റര്‍ എസ്.വി. ശിശിര്‍ അദ്ധ്യക്ഷത വഹിക്കും .

ആധ്യാത്മികഗുരു സ്വാമി ഉദിത്‌ചൈതന്യജി ചടങ്ങില്‍ കുട്ടികള്‍ക്ക് ഗീത ചൊല്ലികൊടുക്കും. 1008-കുട്ടികളുടെ ഗീതാപാരായണത്തോടെ സമാരംഭിയ്ക്കുന്ന ഗീതായജ്ഞം, ഒരുവര്‍ഷംകൊണ്ട് വിവിധ ആധ്യാത്മിക കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തും. നിരവധി പണ്ഡിത ശ്രേഷ്ടര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ചടങ്ങില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഭഗവത്ഗീതാ മൂന്നാം അദ്ധ്യായം അച്ചടിച്ച കൈപുസ്തകവും, ശ്രീഗുരുവായൂരപ്പന്റെ മനോഹരമായ വര്‍ണ്ണചിത്രവും, പ്രസാദവും, ഉച്ചഭക്ഷണവും പൈതൃകം ഒരുക്കി നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Astrologer

കുട്ടികളെ അനുഗ്രഹിയ്ക്കുന്നതിനായി മാതൃദമ്പതികളായ മെട്രോ ശ്രീധരനും, ഭാര്യ രാധാശ്രീധരനും, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ്, ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയംഗങ്ങള്‍, ആധ്യാത്മിക ഖേലയിലെ പ്രമുഖര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ ചെയര്‍മാന്‍ അയിനിപ്പുള്ളി വിശ്വനാഥന്‍, ജന: കണ്‍വീനര്‍ ശ്രീകുമാര്‍ പി. നായര്‍, ട്രഷറര്‍ പി. വേണുഗോപാലമേനോന്‍, മുരളി അകമ്പടി എന്നിവർ പങ്കെടുത്തു

Vadasheri Footer