മുതിർന്ന സിനിമാ സീരിയല്‍ നടി കെ.ജി ദേവകിയമ്മ അന്തരിച്ചു

">

തിരുവനന്തപുരം: നാടകങ്ങളിലൂടെയും സിനിമകളിലൂടെയും ടെലിവിഷന്‍ സീരിയലുകളിലൂടെയും ശ്രദ്ധേയായ കെജി ദേവകിയമ്മ (97 ) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ആറുമാസത്തോളമായി കിടപ്പിലായിരുന്നു. കലാനിലയം നാടകവേദി സ്ഥാപകനും തനിനിറം പത്രത്തിന്‍റെ സ്ഥാപക പത്രാധിപനുമായിരുന്ന പരേതനായ കലാനിലയം കൃഷ്ണന്‍ നായരുടെ ഭാര്യയായിരുന്നു.

തിരുവിതാംകൂര്‍ റേഡിയോ നിലയത്തിലെ സ്ഥാപക ആര്‍ട്ടിസ്റ്റുമാരില്‍ ഒരാളായിരുന്നു ദേവകിയമ്മ. എ ഗ്രേഡ് ആര്‍ട്ടിസ്റ്റായി 1980 ലാണ് വിരമിച്ചത്. ഓള്‍ ഇന്ത്യ റേഡിയോയ്ക്കായി കൊയ്ത്തുപാട്ട്, വഞ്ചിപ്പാട്ട്, നാടന്‍ പാട്ടുകള്‍, തിരുവാതിരപ്പാട്ട്, കവിതകള്‍, ലളിതഗാനങ്ങള്‍, ശാസ്ത്രീയ സംഗീതം, തുടങ്ങി നിരവധി പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. സിനിമയിലും ഒരുപിടി നല്ല കഥാപാത്രങ്ങള്‍ അവതരപ്പിച്ചിട്ടുണ്ട്. ഒരിടത്തൊരു ഫയല്‍വാന്‍, കിലുക്കം, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, വക്കാലത്ത് നാരയണന്‍കുട്ടി, ശയനം, സൂത്രധാരന്‍, തുടങ്ങി ഒട്ടനവധി സിനിമകളില്‍ അമ്മയായും അമ്മൂമ്മയായും അഭിനയിച്ചിരുന്നു. ഇരുപതോളം ടെലിവിഷന്‍ സീരിയലുകളിലും ദേവകിയമ്മ അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചക്ക് ഒന്നരയ്ക്ക് പൂജപ്പുരയിലെ വസതിയില്‍ നടക്കും

Leave a Reply

Your email address will not be published. Required fields are marked *

Sponsors