പൈതൃകം ഗുരുവായൂർ ഏകാദശി സാംസ്കാരികോത്സവം നവംബർ 25 ന്
ഗുരുവായൂർ: പൈതൃകം ഗുരുവായൂർ ഏകാദശി സാംസ്കാരികോത്സവം നവംബർ 25 ന് ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ നടക്കും ഈ വർഷത്തെ കർമ്മ ശ്രേഷ്ഠ പുരസ്കാരം സാഹിത്യകാരൻ രാധാകൃഷ്ണൻ കാക്കശ്ശേരിയ്ക്ക് സമ്മാനിക്കും. സംസ്കാരികോത്സവം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനംചെയ്യും. ഗുരുവായൂർ ദേവസ്വം ചെമ്പൈ പുരസ്കാര ജേതാവ് രാജകുമാരനുണ്ണിയെ
ചടങ്ങിൽ ആദരിക്കും
നിയുക്ത ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി അംഗമായ അഡ്വ കെ വി മോഹനകൃഷ്ണനെ ചടങ്ങിൽ അനുമോദിക്കും. തിരൂർ ഗാന്ധിയൻ പ്രകൃതി ഗ്രാമം ഡോ. പി.എ രാധാകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഏകദേശി ദിനവുമായി ബന്ധപ്പെട്ട ഏകാദശി നൃത്തശില്പം അരങ്ങേറും.സ്വാമി ഉദിത് ചൈതന്യ നയിക്കുന്ന ഗീതാജ്ഞാനയജ്ഞവും ഓൺലൈനിൽ തൽസമയം അരങ്ങേറും . വാർത്താസമ്മേളനത്തിൽ അയിനിപ്പുള്ളി വിശ്വനാഥൻ , ശ്രീധരൻ മാമ്പുഴ
ശ്രീകുമാർ പി നായർ മധു കെ നായർ അഡ്വ രവി ചങ്കത്ത് കെ കെ വേലായുധൻ അകമ്പടി മുരളി എന്നിവർ പങ്കെടുത്തു