Madhavam header
Above Pot

പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം

ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ പ്രഭാകർ ജിയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ജൂലായ് എട്ടിന് ആരംഭിക്കുമെന്ന് പൈതൃകം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .. ഗുരുവായൂർ മാണിക്യത്ത് പടിയിലുള്ള യജ്ഞ വേദിയിൽ എട്ടു ദിവസമായി നടക്കുന്ന സപ്താഹ യജ്ഞത്തിന് മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടും ,ഓതി ക്കാൻ പൊട്ടക്കുഴി ഭവദാസൻ നമ്പൂതിരിയും ചേർന്ന് തിരി തെളിയിക്കും പ്രസിദ്ധരായ പത്തോളം ആചാര്യന്മാർ പങ്കെടുക്കുന്ന സപ്താഹ യജ്ഞം 15നു സമാപിക്കും .വാർത്ത സമ്മേളനത്തിൽ വൈശ്രവണത്ത് നാരായണൻ നമ്പൂതിരി ,അഡ്വ രവി ചങ്കത്ത് ,ഗുരുവായൂർ പ്രഭാകർജി ,മധു കെ നായർ ,കെ കെ ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു

Vadasheri Footer