ഗുരുവായൂർ മേൽപ്പാലം നിർമ്മാണം, ബദൽ വഴികളിൽ യാത്ര സുഗമമാക്കണം :
കെ.എച്ച്.ആർ.എ.
ഗുരുവായൂർ: റെയിൽവേ മേൽപ്പാല നിർമ്മാണത്തിന് തൃശൂർ റോഡിലെ ഗതാഗതം തടസ്സപ്പെടുമ്പോൾ പകരം നിർദ്ദേശിച്ച റോഡുകളിലെ യാത്ര സുഗമമാക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ യൂനിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ബദൽ റോഡുകളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയും സൂചന ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യണം. അനിയന്ത്രിതമായ പാചക വാതക വില വർധയിൽ പൊതുയോഗം പ്രതിഷേധിച്ചു. കെ.എച്ച്.ആർ.എ സംസ്ഥാന സെക്രട്ടറി പി.പി. അബ്ദുറഹിമാൻ തിരൂർ ഉദ്ഘാടനം ചെയ്തു
ജി.കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. . ജില്ലാ പ്രസിഡൻറ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, സി. ബിജുലാൽ, അമ്പാടി ഉണ്ണികൃഷ്ണൻ, സുന്ദരൻ നായർ, എ.സി. ജോണി, പി.എ. ജയൻ, സി.എ. ലോകനാഥൻ, കെ.എസ്.അരവിന്ദൻ, കെ.പി. സുന്ദരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഒ.കെ.ആർ. മണികണ്ഠൻ (പ്രസി.), ആർ.എ. ഷാഫി, ടി.കെ. ഫാറൂഖ് (വൈ. പ്രസി.), സി.എ. ലോകനാഥൻ (സെക്ര.), ഒ.കെ. നാരായണൻ നായർ, രവീന്ദ്രൻ നമ്പ്യാർ (ജോ. സെക്ര.), എൻ.കെ. രാമകൃഷ്ണൻ (ട്രഷ.).