Header

ബി പി എല്‍ കാര്‍ക്ക് സൗജന്യമായി നൽകിയിരുന്ന അരിക്ക് പിണറായി സര്‍ക്കാര്‍ രണ്ടു രൂപ വിലയിട്ടു

ചാവക്കാട്: കേരളത്തില്‍ യു ഡി എഫ് ബി പി എല്‍ കാര്‍ഡ് ഉടമകൾക്ക് ക്ക്സൗജന്യമായി നൽകിയിരുന്ന അരിക്ക് പിണറായി സര്‍ക്കാര്‍ രണ്ടു രൂപ വിലയിട്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി . കേന്ദ്രം 8. 90 തന്നിരുന്ന എ പി എല്‍ കാര്‍ഡുകാരുടെ അരി അതെ വിലക്കാണ് യു ഡി എഫ് നല്‍കിയിരുന്നത്. എന്നാല്‍ പിണറായി സര്‍ക്കാര്‍ 2 രൂപ കൂട്ടി 10 90 നാണ് വിതരണം ചെയ്യുന്നത്. റേഷന്‍കടക്കാരുടെ അലവന്‍സ് കാര്‍ഡുടമകളില്‍ നിന്നും ഈടാക്കാനാണ് എല്‍ ഡി എഫ ് നടത്തി വരുന്നതെന്ന് ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേർത്തു . കടപ്പുറം പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

യു ഡി എഫിന്റെ അനുകൂല അന്തരീക്ഷം വോട്ടാക്കി മാറ്റാന്‍ പ്രവര്‍ത്തകര്‍ മുന്നോട്ടിറങ്ങണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. . 20 പാര്‍ളിമെന്റ് മണ്ഡലങ്ങളിലും , യു ഡി എഫിന് അനുകൂല തരഗങ്ങളാണന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. നരേന്ദ്രമോഡിയും, പിണറായിയും, ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചു. ജനങ്ങള്‍ക്കുള്ള വാഗ്ദാനങ്ങള്‍ നിറവേറ്റലല്ല ഇവര്‍ചെയ്തത്. പാര്‍ട്ടി അജണ്ടകള്‍ നടപ്പിലാക്കാനാണ് ശ്രമിച്ചത്. കര്‍ഷകരെ വഞ്ചിച്ചു. ഇന്ത്യരാജ്യത്തിന്റെ സൗഹാര്‍ദം തകര്‍ക്കുകയായിരുന്നു മോഡി. യു ഡി എഫ് ചെയര്‍മാന്‍ തെക്കരകത്ത് കരീം ഹാജി അധ്യക്ഷത വഹിച്ചു.

Astrologer

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് മുഖ്യാതിഥിയായിരുന്നു. യു ഡി എഫ് നേതാക്കളായ, ഒ അബ്ദുല്‍ റഹിമാന്‍ കുട്ടി, കെ ഡി വീരമണി, പി യതീന്ദ്രദാസ,് എ കെ അബ്ദുല്‍ കരീം, ആര്‍ കെ ഇസ്മായില്‍, പി കെ ബഷീര്‍,പി കെ അബൂബക്കര്‍, പി വി ഉമ്മര്‍ കുഞ്ഞി, പി എം മുജീബ്, ഹസീന താജുദ്ധീന്‍,സി മുസ്താഖലി സുഹൈല്‍ തങ്ങള്‍, ആര്‍ കെ ഇബ്രാഹീം, ഇന്‍കാസ് ദുബൈ ത്യശൂര്‍ ജില്ലാ പ്രസിഡന്റ് പവിത്രന്‍ .തുടങ്ങിയവര്‍ സംബന്ധിച്ചു. പൊതുയോഗത്തിന്റെ മുന്നോടിയായി തൊട്ടാപ്പ് ലൈറ്റ് ഹൗസ് പരിസരത്ത് നിന്നുംആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു