

ഗുരുവായൂർ : അബദ്ധത്തിൽ കാൽ വഴുതി  കുളത്തിൽ  വീണ  വയോധിക  മരിച്ചു   പൂക്കോട്-കപ്പിയൂർ പരേതനായ കൊട്ടാരപ്പാട്ട് മാധവൻ ഭാര്യ സുഭദ്ര (80) വീടിനു സമീപത്തുള്ള കുളത്തിൽ വീണ് മരണപ്പെട്ടത് . സംസ്കാരം തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഗുരുവായൂർ നഗര സഭ  ശ്മശാനത്തിൽ.
മക്കൾ- വത്സൻ, വിശ്വനാഥൻ, വേണു,  ശശി. ശശിയുടെ    കൂടെ യാണ് സുഭദ്ര താമസിച്ചിരുന്നത് . ഭാര്യയെ ചാവക്കാട് ഉള്ള  ജോലി സ്ഥലത്ത് കൊണ്ട് വിട്ടു വന്നപ്പോഴാണ് ശശിയുടെ മകൻ പറയുന്നത്  അച്ഛമ്മയെ കാണാനില്ലെന്ന്  തുടർന്ന്  നടത്തിയ പരിശോധനയിൽ  ഇവർ  ധരിച്ചിരുന്ന  മുണ്ട് കുളത്തിൽ  പൊങ്ങി  കിടക്കുന്നത് കണ്ടെത്തിയത് .അയൽവാസിയെ വിളിച്ചു കൂട്ടി  സുഭദ്രയെ കരക്കെടുത്ത്  ആശുപതിയിൽ  എത്തിച്ചെങ്കിലും  മരണപ്പെട്ടിരുന്നു . ഗുരുവായൂർ  പോലീസ്  ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദേഹം  ബന്ധുക്കൾക്ക്  വിട്ടുകൊടുത്തു 

 
			