Above Pot

പ്രതിമാസം 6000 രൂപ വീതം കുടുംബങ്ങൾക്ക് ലഭിക്കുന്ന ന്യായ് പദ്ധതി യുമായി യു ഡി എഫ് പ്രകടന പത്രിക

തിരുവനന്തപുരം∙ ജനക്ഷേമ പദ്ധതികൾക്കു ഊന്നൽ നൽകി യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. കുടുംബങ്ങൾക്കു പ്രതിമാസം 6000 രൂപ മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയാണ് പത്രികയിലെ പ്രധാന ആകർഷണം. സാമൂഹ്യക്ഷേമ പെൻഷൻ 3000 രൂപയായി വർധിപ്പിക്കുമെന്ന് പത്രികയിൽ പറയുന്നു. ക്ഷേമപെൻഷൻ വിതരണത്തിനു കമ്മിഷൻ രൂപീകരിക്കും.

First Paragraph  728-90

Second Paragraph (saravana bhavan

40–60 വയസിനിടയിലുള്ള ന്യായ് പദ്ധതിയിൽ ഉൾപ്പെടാത്ത വീട്ടമ്മമാർക്കു 2000രൂപ പെൻഷൻ നൽകും. എല്ലാ വെള്ളക്കാർഡുകാർക്കും പ്രതിമാസം 5 കിലോ അരി നൽകും. ലൈഫ് പദ്ധതിയിലെ അപാകത പരിഹരിച്ച് സമഗ്രമായ പദ്ധതി തയാറാക്കും. കാരുണ്യ പദ്ധതി നടപ്പിലാക്കും. പീസ് ആൻഡ് ഹാർമണി എന്ന പേരിൽ പുതിയ വകുപ്പ് രൂപീകരിക്കും. കൂടുതൽ വിഭവങ്ങളുമായി കൂടുതൽ പേർക്ക് സൗജന്യ കിറ്റ്.

ശബരിമല ആചാര സംരക്ഷണത്തിന് നിയമനിർമ്മാണം കൊണ്ടുവരും. റബ്ബറിന് താങ്ങുവില 250 രൂപ ആക്കും.നെല്ലിനും 30 രൂപ താങ്ങുവില ഉറപ്പാക്കും. എസ് സി / എസ് ടി ഭവന നിർമാണത്തിനുള്ള തുക 6 ലക്ഷം ആക്കും. കടലിൻ്റെ അവകാശം കടലിൻ്റെ മക്കൾക്ക് എന്ന പേരിൽ
മത്സ്യ തൊഴിലാളികൾക്ക് പ്രത്യേക പദ്ധതി രൂപീകരിക്കും. തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും. 700 രൂപ കുറഞ്ഞകൂലി നടപ്പാക്കും. കൊവിഡ് കാരണം മരിച്ച പ്രവാസികളടക്കമുള്ള അർഹരായ വ്യക്തികളുടെ കുടുംബങ്ങൾക്ക് ധനസഹായം ലഭ്യമാക്കും. കൊവിഡ് കാരണം തകർന്ന കുടുംബങ്ങൾക്ക് വ്യവസായം തുടങ്ങാൻ സഹായം ചെയ്യും. അതിനായി കൊവിഡ് ദുരന്തനിവാരണ കമ്മീഷൻ രൂപീകരിക്കും.

പി എസ് സി സംവിധാനം കാര്യക്ഷമമാക്കാൻ പുതിയ നിയമനിർമ്മാണം നടപ്പാക്കുമെന്നും പദ്ധതികൾ പ്രഖ്യാപിച്ച ബെന്നി ബഹനാൻ അറിയിച്ചു. ഇവയൊക്കെ പ്രകടനപത്രികയിലെ പ്രധാനപ്പെട്ട കാര്യങ്ങൾ മാത്രമാണെന്നും നിരവധി ജനക്ഷേമ പദ്ധതികൾ വേറെയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളിൽ നിന്ന് അഭിപ്രായം തേടി പ്രകടനപത്രിക തയ്യാറാക്കാൻ തങ്ങൾക്ക് കഴിഞ്ഞെന്ന് ബെന്നി ബെഹനാൻ പറഞ്ഞു .ജനങ്ങളുടെ പ്രകടനപത്രികയാണ് ഇതെന്നും ലോകോത്തര നിലവാരത്തിലേക്കു കേരളത്തെ എത്തിക്കുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യകേരളം കെട്ടിപെടുക്കുക എന്ന ദൗത്യമാണ് യുഡിഎഫ് ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.