Madhavam header
Above Pot

ഗുരുവായൂരിൽ ബി ജെ പി യുടെ നാമനിർദേശ പത്രിക തള്ളി , ഡമ്മിയുമില്ല

Astrologer

ഗുരുവായൂർ : ഗുരുവായൂർ നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർഥി അഡ്വ നിവേദിത സുബ്രഹ്‌മണ്യന്റെ നാമനിർദ്ദേശക പത്രിക തള്ളി . ജില്ലാ ആസ്ഥാനത്ത് പത്രിക സൂക്ഷ്മപരിശോധനക്കു ശേഷമാണ് സംഭവം . വെളളിയാഴ്ച്ചയാണ് ത്യശൂർ കളക്ട്രേറ്റിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനു മുമ്പാകെ ബി ജെ പി മഹിളാ മോർച്ച സംസ്ഥാന പ്രസിഡൻറു കൂടിയായ നിവേദിത പത്രിക സമർപ്പിച്ചത് . .

ബി ജെ പി യുടെ സ്ഥാനാർത്ഥിയാണ് എന്ന് കാണിച്ചു സംസ്ഥാന പ്രസിഡന്റ് ഒപ്പിട്ട കത്ത് നാമനിർദ്ദേശ പത്രിക സമർപ്പണ സമയത്ത് ഹാജരാക്കിയിരുന്നില്ല എന്ന് കാണിച്ചാണ് പത്രിക തള്ളിയത് . സംസ്ഥാന പ്രസിഡന്റ് നൽകിയ കത്തിൽ സീൽ മാത്രമാണ് ഉണ്ടായിരുന്നത് ഒപ്പ് വെച്ചിരുന്നില്ല , ഇന്ന് രാവിലെ ഒപ്പിട്ട കത്ത് ഹാജരാക്കിയെങ്കിലും സ്വീകരിക്കാൻ വരണാധികാരി തയ്യാറായില്ല .

ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് സ്ഥാനാർത്ഥിയും ബി ജെ പി നേതൃത്വവും പറഞ്ഞു . ബി ജെ പി ക്കു വേണ്ടി നിവേദിത മാത്രമാണ് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നത് ഡമ്മി സ്ഥാനാർത്ഥിയെ നൽകിയിരുന്നില്ല ഫലത്തിൽ ബി ജെ പിക്ക് ഗുരുവായൂർ മണ്ഡലത്തിൽ സ്ഥാനാർഥി ഇല്ലാത്ത അവസ്ഥയായി . എൽ ഡി എഫിലെ എൻ കെ അക്‌ബറും യു ഡി എഫി ലെ കെ എൻ എ ഖാദറും തമ്മിലുള്ള നേരിട്ടുള്ള മത്സരത്തിന് ഗുരുവായൂർ വേദിയായി

Vadasheri Footer