ഞങ്ങള്‍ ചാവക്കാട്ടുകാര്‍ ഖത്തര്‍” പ്രതിഭാ പുരസ്‌ക്കാരവിതരണം ഞായറഴ്ച

ചാവക്കാട്: ” ഞങ്ങള്‍ ചാവക്കാട്ടുകാര്‍ ഖത്തര്‍” സംഘടിപ്പിക്കുന്ന പ്രതിഭാ പുരസ്‌കാര വിതരണം ”മികവ് 2019” ഞായറാഴ്ച നടക്കുമെന്ന് സംഘനയുടെ പ്രസിഡന്റ് ആര്‍.വി.മുഹമ്മദ് ബഷീര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ഉച്ചക്ക് രണ്ടിന് ചാവക്കാട് നഗരസഭാ ഹാളില്‍ നടക്കുന്ന പരിപാടി കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.നഗരസഭാ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ അധ്യക്ഷനാവും.

Vadasheri

തഹസില്‍ദാര്‍ കെ.വി.അംബ്രോസ് മുഖ്യാതിഥിയാവും.എഴുത്തുകാരന്‍ സുരേന്ദ്രന്‍ മങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തും.പരിപാടിയില്‍ ചാവക്കാട്ടും പരിസരപ്രദേശങ്ങളിലുമുള്ള തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ നിന്ന് എസ്.എസ്.എല്‍.സി.പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ്,എ വണ്‍ നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കും.ചാവക്കാട് മേഖലയില്‍ നിന്ന് പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ രണ്ടു കുട്ടികളെയും പരിപാടിയില്‍ പുരസ്‌കാരം നല്‍കി അനുമോദിക്കും.പാവറട്ടിയിലെ ആസ്പയര്‍ ക്ലാസസ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ”മികവ് 2019” സംഘടിപ്പിക്കുന്നത്.ഭാരവാഹികളായ പി.പി.അബ്ദുള്‍ സലാം, അബ്ദുല്‍ അസീസ് ചാലിയത്ത്, കെ.സി.മുസ്തഫ ഹസന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Astrologer