Header

കോട്ടപ്പടി പള്ളിയിൽ വറതച്ചന്റെ ശ്രാദ്ധം ആചരിച്ചു

ഗുരുവായൂര്‍: കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയില്‍ വറതച്ചന്റെ ശ്രാദ്ധം ആചരിച്ചു. 15000ഓളം പേര്‍ക്ക് ശ്രാദ്ധ സദ്യ നല്‍കി. തിരുക്കര്‍മങ്ങള്‍ക്ക് അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസ് വല്ലൂരാന്‍ മുഖ്യകാര്‍മികനായി. കബറിടത്തില്‍ ഒപ്പീസും നടന്നു. വികാരി ഫാ. റാഫേല്‍ മുത്തുപീടിക ശ്രാദ്ധസദ്യ വെഞ്ചരിച്ചു. കുഞ്ഞുങ്ങള്‍ക്കുള്ള ചോറൂണിന് അസി. വികാരി ഫാ. ആന്റോ രായപ്പന്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് കബറിടത്തില്‍ ഒപ്പീസ് നടന്നു. കോട്ടപ്പടി ഇടവക പ്രവാസി കൂട്ടായ്മ നല്‍കിയ ജീവകാരുണ്യ ഫണ്ട് സ്വീകരിച്ചു. ശ്രാദ്ധദിനത്തില്‍ ഏഴ് ആശുപത്രികളില്‍ നടക്കുന്ന ഡയാലിസിസുകള്‍ക്കുള്ള ഫണ്ട് കൈമാറി. ശ്രാദ്ധസദ്യ വൈകീട്ട് നാല് വരെ തുടര്‍ന്നു. കൈക്കാരന്‍മാരായ പോള്‍സണ്‍ മുളക്കല്‍, ബിജു മുട്ടത്ത്, സന്തോഷ് ജാക്ക് ചൊവ്വല്ലൂര്‍, ഡേവീസ് ചീരന്‍, വറതച്ചന്‍ ട്രസ്റ്റ് സെക്രട്ടറി വി.കെ. ബാബു, കര്‍മ്മ സമിതി പ്രസിഡന്റ് വി.കെ. ജോസഫ്, നാമകരണ കമ്മിറ്റി കണ്‍വീനര്‍ തോംസണ്‍ വാഴപ്പിള്ളി, സജി റോയ് വടക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കി.