Header 1 = sarovaram
Above Pot

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി

ഗുരുവായൂർ : പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച രാവിലെ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി. കിഴക്കേ നടയിൽ ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി പൂർണകുംഭം നൽകി ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസിന്റെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും ചേർന്ന് പ്രധാനമന്ത്രിയെ വരവേറ്റു .സോപാന പടിയിൽ പ്രധാനമന്ത്രി നറു നെയ്യ് സമർപ്പിച്ചു തൊഴുതു .മേൽശാന്തി അദ്ദേഹത്തിന് പ്രസാദം നൽകി . ക്ഷേത്ര ദർശനത്തിനു ശേഷം .

Gvr PM Thulabharam-02 copy

Astrologer

പ്രധാമന്ത്രിക്ക് താമരപ്പൂക്കള്‍ കൊണ്ട് തുലാഭാരം നടത്തി. 111 കിലോ താമരപ്പൂക്കള്‍ ഇതിനായി ക്ഷേത്രത്തില്‍ നേരത്തെ എത്തിച്ചിരുന്നു. പ്രധാനമന്ത്രി മുഴുവന്‍ കളഭംചാര്‍ത്തല്‍ വഴിപാടും നടത്തി 22,000 രൂപയാണ് താമരതുലാഭാരത്തിനായി പ്രധാനമന്ത്രിയുടെ ഓഫീസ് ക്ഷേത്രത്തില്‍ അടച്ചത്.

GrvPM Darsanam-01

രാവിലെ പത്ത് മണിയോടെ എത്തിയ പ്രധാനമന്ത്രിയോടൊപ്പം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, ഗവർണർ ജസ്റ്റിസ് പി. സദാശിവം, സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ, റേഞ്ച് ഐ.ജി ബൽറാം കുമാർ ഉപാധ്യായ, തൃശൂർ സിറ്റി പോലീസ് കമീഷണർ ജി.എച്ച് യതീഷ് ചന്ദ്ര എന്നിവർ ഉണ്ടായിരുന്നു. സുരേഷ് ഗോപി എം പി, ഒ.രാജഗോപാൽ എം.എൽ.എ തുടങ്ങിയവരും ക്ഷേത്രത്തിൽ
ശ്രീകൃഷ്ണ കോളേജിൽ നിർമ്മിച്ച പുതിയ ഹെലിപ്പാഡിൽ രാവിലെ 9.45 ന് ഇറങ്ങിയ പ്രധാനമന്ത്രിയെ മുരളി പെരുനെല്ലി എം.എൽ.എ, തൃശൂർ റേയ്ഞ്ച് ഐജി ബൽറാം കുമാർ ഉപാധ്യായ, ജില്ലാ കളക്ടർ ടി.വി.അനുപമ, സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, ഗവർണർ ജസ്റ്റിസ് പി. സദാശിവം, സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ പ്രധാനമന്ത്രിയാടൊപ്പമാണ് എത്തിയത്. തുടർന്ന് ശ്രീകൃഷ്ണ ജി.എച്ച്.എസ്.എസിലെ വേദിയിൽ പൊതുപരിപാടിക്ക് ശേഷം പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് മടങ്ങി.

Vadasheri Footer