Header

ചാവക്കാട് മര്‍ച്ചന്റസ് അസോസിയേഷന്‍ വാര്‍ഷികവും കുടുംബസംഗമവും 11-ന്

ചാവക്കാട്: ചാവക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ 62-ാം വാര്‍ഷികവും കുടുംബസംഗമവും ചൊവ്വാഴ്ച മുതുവട്ടൂര്‍ രാജാ ഹാളില്‍ നടക്കുമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോജി തോമസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.രാവിലെ ഒമ്പത് മുതല്‍ ഉച്ച വരെ വാര്‍ഷിക പൊതുയോഗവും പുതിയ ഭരണസമിതി പ്രഖ്യാപനവും നടക്കും.വൈകീട്ട് നാലിന് തൃശ്ശൂര്‍ കമ്മ്യൂണിക്കേഷന്‍സ് കലാഭവന്‍ ജയന്‍ നയിക്കുന്ന ഗാനമേള,കോമഡി ഷോ, സി.എം.എ. വനിതാ വിങ്ങിന്റെ തിരുവാതിരക്കളി, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ ഉണ്ടാവും.

6.30-ന് നടക്കുന്ന കുടുംബസംഗമം നടന്‍ ശിവജി ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്യും. മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റ് കെ.വി.അബ്ദുള്‍ ഹമീദ് അധ്യക്ഷനാവും.എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാരവിതരണം നഗരസഭാ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ നിര്‍വ്വഹിക്കും.നടന്‍ ഇര്‍ഷാദ്, കെ.വി.വി.ഇ.എസ്. ജില്ലാ വൈസ് പ്രസിഡന്റ് പി.പവിത്രന്‍ എന്നിവര്‍ മുഖ്യാതിഥികളാവും.7.45 മുതല്‍ ഗാനമേള, കോമഡി ഷോ എന്നിവ തുടരും.അസോസിയേഷന്‍ ഭാരവാഹികളായ പി.എം.അബ്ദുള്‍ ജാഫര്‍, കെ.കെ.സേതുമാധവന്‍, പി.എസ്.അക്ബര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Astrologer