ബി.ജെ.പി സംസ്ഥാന-ദേശീയ നേതാക്കളെ എസ്.പി.ജിക്കാർ ക്ഷേത്രത്തിൽ കടത്തിയില്ല.

">

ഗുരുവായൂര്‍: പ്രധാനമന്ത്രിക്കൊപ്പം ദർശനത്തിനെത്തിയ ബി.ജെ.പി സംസ്ഥാന-ദേശീയ നേതാക്കളെ എസ്.പി.ജിക്കാർ ക്ഷേത്രത്തിൽ കടത്തിയില്ല. പ്രധാനമന്ത്രി എത്തുന്നതിന് തൊട്ടുമുമ്പ് ക്ഷേത്രത്തിൽ പ്രവേശിക്കാനെത്തിയ ഒ. രാജഗോപാൽ എം.എൽ.എ, സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള, ദേശീയ സെക്രട്ടറി എച്ച്. രാജ, മുൻ സംസ്ഥാന അധ്യക്ഷന്മാരായ പി.കെ. കൃഷ്ണദാസ്, സി.കെ. പത്മനാഭൻ, സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശൻ, സംസ്ഥാന വ്യക്താവ് ബി. ഗോപാലകൃഷ്ണൻ എന്നിവരെയാണ് മടക്കിവിട്ടത്. പട്ടികയിൽ പേരില്ലാത്ത ഒരാളെയും ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് എ.സി.പിജിക്കാർ വ്യക്തമാക്കി. പി.കെ. കൃഷ്ണദാസ് രോഷം കൊണ്ടെങ്കിലും എസ്.പി.ജി വഴങ്ങിയില്ല. അൽപ്പ സമയം ക്ഷേത്രത്തിന് സമീപത്ത് നിന്ന ശേഷം ഒരു ഭാഗത്തേക്ക് മാറിനിന്നു. മോദി ദർശനത്തിനായി എത്തിയപ്പോൾ ക്ഷേത്രത്തിന് പുറത്തുവെച്ച് കണ്ട് സംസാരിച്ച് നേതാക്കൾ സമ്മേളന വേദിയിലേക്ക് പോയി

Leave a Reply

Your email address will not be published. Required fields are marked *

Sponsors