Madhavam header
Above Pot

നിരവധി മോഷണകേസുകളിലെ പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു.

ചാവക്കാട്: നിരവധി മോഷണകേസുകളിലെ പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. പഴഞ്ഞി വള്ളുവളപ്പില്‍ ബബീഷി(39)നെയാണ് ചാവക്കാട് എസ്.എച്ച്.ഒ. കെ.എസ്. സെല്‍വരാജിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കുന്നംകുളം, ചാവക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധികളിലായിരുന്നു ഇയാളുടെ മോഷണങ്ങള്‍ കൂടുതലും നടന്നത്. . ഒരുമനയൂരിലെ ഒരു വ്യാപാരസ്ഥാപനത്തിലെ മേശയില്‍ നിന്ന് പണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ് . കുറേ നാളായി ഒരുമനയൂരിലാണ് ഇയാളുടെ താമസം എസ്.ഐ.ഉമേഷ്, സി.പി.ഒ.മാരായ ശരത്ത്, ഷിനു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Vadasheri Footer