Madhavam header
Above Pot

തൃശ്ശൂര്‍ നെല്ലിക്കുന്ന് കാഞ്ഞിരപറമ്പില്‍ ജോണ്‍ നിര്യാതനായി

തൃശ്ശൂര്‍: നെല്ലിക്കുന്ന് ശാസ്ത്രി റോഡില്‍ കാഞ്ഞിരപറമ്പില്‍ ജോണ്‍ 85 (കെ ഒ ജോണ്‍) നിര്യാതനായി. തൃശ്ശൂര്‍ ഡോണ്‍ബോസ്കോ കുറീസ് ഡയറക്ടറാണ്. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍. ഭാര്യ: പരേതയായ കൊച്ചുത്രേസ്യ. മക്കള്‍. ജോണ്‍സി ( സിഎസ്‌ബി തളിക്കുളം), ജോസഫ് ജോണ്‍ (ഡോണ്‍ബോസ്കോ കുറീസ് തൃശൂര്‍), ജാനിസ്, ജോര്‍ജ് ജോണ്‍ (ദേശാഭിമാനി തൃശൂര്‍ ഏരിയ റിപ്പോര്‍ട്ടര്‍), മെര്‍ളി, ഫ്രാങ്കോ ജോണ്‍ (റേഡിയോഗ്രാഫര്‍, ജില്ലാ ആശുപത്രി, വടക്കാഞ്ചേരി). മരുമക്കള്‍: പരേതനായ വി ജെ ജെയിംസ്, റീന (അധ്യാപിക, ബിസിഎച്ച്എസ് സ്കൂള്‍ മുക്കാട്ടുകര), ജസ്റ്റിന്‍ തോമസ് പി (പ്രധാനധ്യാപകന്‍, സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്കൂള്‍ ചിറ്റാട്ടുകര), സുരേഷ് പൈനാടത്ത്(കാര്‍ബോറാണ്ടം യൂണിവേഴ്സല്‍,നാലുകെട്ട്), മഞ്ജു(അധ്യാപിക, സെന്റ് ജോസഫ് പബ്ലിക് സ്കൂള്‍ കുരിയച്ചിറ).

Vadasheri Footer