Header 1 = sarovaram
Above Pot

നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 66.59 ശതമാനം പേർ യോഗ്യത നേടി

ദില്ലി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. രാജസ്ഥാന്‍ സ്വദേശി നളിന്‍ ഖണ്ഡ‍േവാലിനാണ് ഒന്നാം റാങ്ക്. ആദ്യത്തെ അമ്പതു റാങ്കിൽ കേരളത്തിൽ നിന്ന് മൂന്നുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതുല്‍ മനോജ്, ഹൃദ്യ ലക്ഷ്മി ബോസ്, അശ്വന്‍ വി പി എന്നിവരാണ് ആദ്യ അമ്പതില്‍ എത്തിയ മലയാളികള്‍.

കേരളത്തിൽ നിന്ന് പരീക്ഷ എഴുതിയ 66.59 ശതമാനം പേരും പരീക്ഷയില്‍ യോഗ്യത നേടി. കേരളത്തില്‍നിന്ന് ആകെ 73385 പേരാണ് യോഗ്യത നേടിയിരിക്കുന്നത്. അതുൽ മനോജിന് 29ാം റാങ്കും ഹൃദ്യ ലക്ഷ്മി ബോസിന് 31 ഉം അശ്വിൻ വി പിക്ക് 33ാം റാങ്കുമാണ് ലഭിച്ചിരിക്കുന്നത്.

Astrologer

കേരളത്തിലെ ഒരുലക്ഷത്തോളം വിദ്യാർത്ഥികൾ ഉൾപ്പടെ രാജ്യത്താകെ 15 ലക്ഷം പേരാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്. ആകെ എട്ടുലക്ഷം വിദ്യാർത്ഥികളാണ് മെഡിക്കൽ വിദ്യാഭ്യാസത്തിന് യോഗ്യത നേടിയിരിക്കുന്നത്.

Vadasheri Footer