Post Header (woking) vadesheri

നെടുങ്കണ്ടം കസ്റ്റഡി മരണം , കുഴഞ്ഞുവീണ എസ് ഐ ക്ക് അസുഖമില്ല,റിമാൻഡ് ചെയ്യും

Above Post Pazhidam (working)

കോട്ടയം: നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ അറസ്റ്റിലായ എസ്ഐ കെ എ സാബുവിന് ഹൃദയ സംബന്ധമായ അസുഖങ്ങളൊന്നുമില്ലെന്ന് കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം അറിയിച്ചു. നിലവിൽ സാബുവിന്‍റെ നില തൃപ്തികരമാണ്. ചികിത്സയിലുള്ള കാർഡിയോളജി വാർഡിൽ നിന്ന് എസ്ഐ സാബുവിനെ ജനറൽ മെഡിസിൻ വിഭാഗത്തിൽ എത്തിച്ച് പരിശോധിപ്പിക്കും. ഇതിന് ശേഷം ഉച്ചയോടെ ഡിസ്‍ചാർജ് ചെയ്യും.

Ambiswami restaurant

മെഡിക്കൽ കോളേജിൽ ചികിത്സയിലായതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും എസ്ഐ സാബുവിനെ റിമാൻഡ് ചെയ്തിരുന്നില്ല. മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്‍ചാർജ് ചെയ്താലുടൻ ദേവികുളം സബ് ജയിലിലേക്ക് മാറ്റും. ഏറ്റുമാനൂർ മജിസ്ട്രേറ്റ്, മെഡിക്കൽ കോളേജിലെത്തിയാണ് സാബുവിനെ റിമാൻഡ് ചെയ്തത്.
കേസിൽ ഒന്നാം പ്രതിയാണ് എസ്ഐ സാബു. കസ്റ്റഡി മർദ്ദനം തടയുന്നതിൽ എസ്ഐക്ക് ഗുരുതര വീഴ്‍ചയുണ്ടായെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. പൊലീസുകാർ പ്രതിയെ മർദ്ദിക്കുമ്പോൾ എസ്ഐ നോക്കി നിന്നു, ഇടപെടുകയോ, മേലുദ്യോഗസ്ഥരെ വിവരമറിയിക്കുകയോ ചെയ്തില്ല എന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു.