പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഘടനയില്‍ കാര്യമായ മാറ്റം വേണമെന്ന് ഇ ശ്രീധരന്റെ റിപ്പോര്‍ട്ട്

">

തിരുവനന്തപുരം : പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഘടനയില്‍ കാര്യമായ മാറ്റം വേണമെന്ന് ഇ ശ്രീധരന്റെ റിപ്പോര്‍ട്ട്. പരിശോധന റിപ്പോര്‍ട്ട് ഇ.ശ്രീധരന്‍ മുഖ്യമന്ത്രിക്ക് കൈമാറി. പാലം പൊളിക്കണമോ അതോ പുനഃരുദ്ധാരണം നടത്തണമോയെന്നത് സര്‍ക്കാര്‍ തീരുമാനിക്കും. ശ്രീധരന്റെ റിപ്പോര്‍ട്ട് മാത്രം നോക്കി തീരുമാനം എടുക്കാനാകില്ലെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

പാലാരിവട്ടം പാലം നിര്‍മാണത്തിലെ സാങ്കേതികത്തകരാറുകള്‍ സംബന്ധിച്ച വിദഗ്ധ സമിതിയുടെ പരിശോധനാ റിപ്പോര്‍ട്ടാണ് ഇ.ശ്രീധരന്‍ സര്‍ക്കാരിന് കൈമാറിയത്. പാലത്തിന്റെ നിര്‍മാണത്തില്‍ സാരമായ പ്രശ്നങ്ങളുണ്ടെന്നും അതിനാല്‍ത്തന്നെ ഘടനാപരമായ മാറ്റങ്ങള്‍ പാലാരിവട്ടം പാലത്തില്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുള്ളതായാണ് സൂചന. നിലവിലെ അവസ്ഥയില്‍ പാലത്തിലൂടെയുള്ള ഗതാഗതം സഞ്ചാരയോഗ്യമാക്കാനാവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

new consultancy

അതേസമയം, റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച്‌ പ്രതികരിക്കാന്‍ ഇ ശ്രീധരന്‍ തയ്യാറായില്ല. റിപ്പോര്‍ട്ടിനെക്കുറിച്ച്‌ സര്‍ക്കാര്‍ തന്നെ പറയട്ടെയെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. പാലത്തിന് കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടെന്നും നിലവിലെ പുനരുദ്ധാരണം തുടരുമെന്നും വ്യക്തമാക്കിയ മന്ത്രി ജി.സുധാകരന്‍, മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും സൂചിപ്പിച്ചു. പിഴവുകളും വീഴ്ചകളും ബോധ്യമായ സാഹചര്യത്തില്‍ പാലം പൊളിച്ചു മാറ്റണമോ അതോ പുനഃരുദ്ധാരണം മാത്രം മതിയോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. ഇ ശ്രീധരന്റെ മേല്‍നോട്ടത്തില്‍ കോണ്‍ക്രീറ്റ് സ്പെഷലിസ്റ്റായ മഹേഷ് ടണ്ടണ്‍, ചെന്നൈ, കാണ്‍പൂര്‍ ഐ.ഐ.ടികളിലെ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പാലത്തിന്റെ ബലക്ഷയത്തെക്കുറിച്ച്‌ പരിശോധന നടത്തിയത്.

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors