Above Pot

ഗുരുവായൂരിലെ പറ വഴിപാട് വിവാദം , എതിർപ്പിന് കാരണം വേറെയെന്ന്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയതായി ആരംഭിച്ച പറ നിറക്കൽ വഴിപാട് നിറുത്തി വെച്ചു . രാവിലെ തന്ത്രി ചേന്ദാസ് നാരായണൻ നമ്പൂതിരിപ്പാടു മായി ചെയർമാൻ അഡ്വ കെ ബി മോഹൻദാസ് നടത്തിയ ചർച്ചയെ തുടർന്നാണ് വഴിപാട് തൽക്കാലം നിറുത്തി വെക്കാൻ തീരുമാനിച്ചത് . തന്ത്രിയോട് കൂടി ആലോചിക്കാതെയാണ് ഭരണസമിതി പുതിയ വഴിപാട് ആരംഭിച്ചത് ഇതിൽ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് തന്ത്രി രംഗത്ത് വരികയും പുതിയ വഴിപാട് നിറുത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റർക്ക് കത്ത് നൽകുകയും ചെയ്തിരുന്നു .

First Paragraph  728-90

മെയ് മാസം ചേർന്ന ഭരണസമിതി യോഗത്തിൽ എടുത്ത തീരുമാന പ്രകാരം ജൂലൈ ഒന്ന് മുതൽ പറ വഴിപാട് ആരംഭിക്കുകയായിരുന്നു . ദേവസ്വം മാനേജർ ആയിരുന്ന സുരേഷ് ആണ് പറ വഴിപാട് നിർദേശം ഭരണ സമിതിക്ക് മുൻപാകെ വച്ചത് . ഇതിനെ കുറിച്ച് റിപ്പോർട്ട് നൽകാൻ ക്ഷേത്രം ഡി എ യെയും ചുമതല പ്പെടുത്തി .ഡി എ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭരണ സമിതി തീരുമാനം എടുത്തത് . എന്നാൽ തന്ത്രിയോട് ആലോചിക്കാതെയാണ് വഴിപാട് ആരംഭിക്കതെന്ന് ആക്ഷേപം ഉയർന്നതോടെ തന്ത്രിയും പരാതിയുമായി എത്തുകയായിരുന്നു .

എന്നാൽ തന്ത്രിയോട് കൂടിയാലോചിക്കാതിരുന്നതല്ല പ്രധാന പ്രശ്‌നമെന്നും പറ വഴിപാടിൽ ക്ഷേത്രത്തിലെ ഓതിക്കന്മാർക്കോ കീഴ് ശാന്തിമാർക്കോ കൂറ് ( വഴിപാടിലെ നിശ്ചിത വിഹിതം) ലഭിക്കാത്തതാണ് അവരെ പ്രകോപിപ്പിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം . അവർക്ക് കൂടി ഗുണമുള്ള വിഷയ മായിരുന്നുവെങ്കിൽ എതിർപ്പ് ഉയരുമായിരുന്നില്ലെന്ന് പറയപ്പെടുന്നു .ഇത് ക്ഷേത്രത്തിന് മാത്രമാണ് വരുമാനമുണ്ടാകുക . പറ വഴിപാട് ഉണ്ടായിരുന്നെങ്കിൽ നിരവധി ഭക്തർ വഴിപാട് നടത്താൻ തയ്യാറുമായിരുന്നു . തന്ത്രി യുടെ എതിർപ്പ് കാരണം കാൽ ലക്ഷത്തോളം രൂപയാണ് ഭഗവാന് ദിവസവും നഷ്ട മാകുന്നത് എന്നാണ് പറയപ്പെടുന്നത് .

temple

പണ്ട് കാലത്തില്ലാത്ത പല വഴിപാടുകളും ക്ഷേത്രത്തിൽ കല കാലങ്ങളായി തുടങ്ങിയിട്ടുണ്ട് , അതിലൊന്നാണ് വാഹന പൂജ . നാട്ടിൽ മോട്ടോർ വാഹനങ്ങൾ വന്നതിന് ശേഷം മാത്രം ആരംഭിച്ച വഴിപാട് ആണ് വാഹന പൂജ ഇന്ന് നൂറുകണക്കിന് വാഹനങ്ങൾ ആണ് ദിനം പ്രതി ഗുരുവായൂരിൽ പൂജക്കായി കൊണ്ട് വരുന്നത് . ഈ പൂജകളിൽ നിന്നെല്ലാം പൂജാരിമാർക്ക് വരുമാനം ലഭിക്കുന്നുണ്ട് . അത് പോലെ പറ വഴിപാടിനും ദേവസ്വത്തിന് കൂറ് ഏർപ്പെടുത്താമായിരുന്നു വെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത് .
നവോഥാനത്തിന്റെ പിന്നാലെ പോയി ശബരിമലയിൽ കൈപൊള്ളിയ ഇടത് സർക്കാർ വളരെ ഭയപ്പാടിലാണ് . വിശ്വാസികളുടെ പേരിൽ വിവാദം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല
ഉണ്ടായാലും ഭയപ്പെടുകയാണ് . വിവാദ വിഷയങ്ങളിൽ സർക്കാർ പിന്തുണ ലഭിക്കില്ലെന്നറിഞ്ഞാൽ ആ വിഷയം തന്നെ ഉപേക്ഷിച്ച ഓടി രക്ഷപ്പെടുകയാണ് ഭരണ സമിതി ഇപ്പോൾ ചെയ്യുന്നത് .

buy and sell new