Madhavam header
Above Pot

ഭരണകൂടത്തിന്റെ മർദനോപകരണമായി പോലീസ് ഇപ്പോഴും തുടരുന്നു : കെ പ്രകാശ് ബാബു

ഗുരുവായൂർ : ഭരണകൂടത്തിന്റെ മർദനോപകരണമാണ് പോലീസ് എന്നത് വർഷങ്ങളായി തുടരുന്ന കാഴ്ചപ്പാടാണ് ഇതിനു മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇടതുപക്ഷം എന്ന് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു. നിർഭാഗ്യവശാൽ ഇന്നും നമ്മുടെ നാട്ടിൽ പോലീസ് മർദ്ദനോപകരണമെന്ന നിലയിൽ നിലനിൽക്കുന്നു. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ നടന്ന സംഭവങ്ങൾ സർക്കാരിന് വലിയ നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരിൽ കെ ദാമോദരൻ സ്മ്യതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രകാശ് ബാബു.

രാജൻ കൊലക്കേസ് നടക്കുമ്പോൾ ആഭ്യന്തര വകുപ്പിന്റെ ചുമതല ഇല്ലാതിരുന്ന സി അച്ചുതമേനോനെതിരെ അരുംകൊല മേനോൻ എന്ന് മുദ്രാവാക്യം വിളിച്ചവർക്ക് ഇന്നത്തെ പോലീസ് മർദ്ദനങ്ങളുടെ പശ്ചാത്തലത്തിൽ സെക്രട്ടേറ്റിലിരുന്ന് ലജ്ജ തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രമാണെന്നും പോലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്നത് ഇന്നത്തെ സാഹചര്യത്തിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും പ്രകാശ് ബാബു അഭിപ്രായപ്പെട്ടു.

Astrologer

രാജ്യവ്യാപകമായി ഹൈന്ദവ വർഗീയത ശക്തിപ്പെട്ടുവരുന്നതിനെ എതിർക്കാൻ കമ്യുണിസ്റ്റുകൾക്ക് കഴിയണം . ഹിന്ദുവെന്നത് സംസ്‌കാരത്തിന്റെ ഭാഗവും ഹിന്ദുത്വം ഹൈന്ദവ വർഗീയതയുടെ ഭാഗവുമാണെന്നും തിരിച്ചറിയാൻ നമുക്ക് കഴിയണം . ഭാരതീയ ദർശനങ്ങളെ ആഴത്തിൽ മനസ്സിലാക്കാതെ ഹിന്ദുത്വ ദർശനങ്ങളെ വ്യാഖ്യാനിച്ച് വർഗീയത സൃഷ്ടിക്കുവാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്നും ഇക്കാല ഘട്ടത്തിൽ കെ. ദാമോദരന്റെ ഭാരതീയ തത്വചിന്തകൾക്കുള്ള പ്രാധാന്യം വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

new consultancy

ഗുരുവായൂർ ടൗൺഹാളിൽ നടന്ന ചടങ്ങിൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വൽസരാജ് അധ്യക്ഷത വഹിച്ചു. മലബാറിലെ കർഷക സമരങ്ങൾക്കും കർഷക പ്രസ്ഥാനങ്ങൾക്കും നേത്യത്വം കൊടുത്തവരിൽ മുൻനിര പങ്കുവഹിച്ച വ്യക്തികളിൽ ഒന്നാമനാണ് കെ ദാമോദരനെന്ന് അവാർഡ് ദാനം നിർവ്വഹിച്ച് സംസാരിച്ച യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. ദാമോദരന്റെ ഭാരതീയ ദർശനം പാഠ്യവിഷയമാകേണ്ട കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. കെ ദാമോദരൻ അവാർഡ് ഡോ . കെ . ശ്രീകുമാറിന് ആലങ്കോട് ലീലാകൃഷ്ണൻ സമ്മാനിച്ചു. 5001 രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ബാലകഥാ സാഗരം എന്ന കൃതിക്കാണ് ലഭിച്ചത്.. യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഇ . എം , സതീശൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. സി . വി . ശ്രീനിവാസൻ പ്രശസ്തിപത്ര വായന നടത്തി. ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ വി.എസ് രേവതി, സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ . കെ . സുധീരൻ, അഡ്വ പി മുഹമ്മദ് ബഷീർ, കെ . കെ . ജ്യോതിരാജ് എന്നിവർ സംസാരിച്ചു.

buy and sell new

Vadasheri Footer