ദ്വിദിന ദേശീയ പണിമുടക്ക് , സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു
ചാവക്കാട് : രണ്ട് ദിവസ ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിനായി ഗുരുവായൂർ നിയോജകമണ്ഡലം സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച രാജ്യവ്യാപകമായി തൊഴിലും കൂലിയും സംരക്ഷിക്കുന്നതിന് വേണ്ടി ജനുവരി 8, 9 തിയതികളിലായാണ് ദേശിയ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഗുരുവായൂർ നിയോജക മണ്ഡലത്തിൽ പണിമുടക്ക് വിജയിപ്പിക്കുന്നതിനായി ചാവക്കാട് നഗരസഭ കോൺഫറൻസ് ഹാളിൽ കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ടി.ടി ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എൻ.കെ അക്ബർ, എസ്.ടി.യു ജില്ലാ പ്രസിഡന്റ് പി.എ അബ്ദുൾ സലാം, വിവിധ സംഘടനാ ഭാരവാഹികളായ എ.എസ് മനോജ്, സി.വി പ്രേമരാജൻ, രാജേശ്വരൻ, എം.എസ് ശിവദാസൻ, പി.കെ ഹംസക്കുട്ടി, കെ.എ ജെയ്ക്കബ് എന്നിവർ സംസാരിച്ചു. ബി.എം.എസ് ഒഴികെയുള്ള സംഘടനകളാണ ്പണിമുടക്കിൽ പങ്കെടുക്കുന്നത്