വീട്ടമ്മയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ

">

ഗുരുവായൂർ : ഭതൃമതിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ ചൊവ്വല്ലൂർ കണ്ടാണശ്ശേരി വലിയകത്ത് വീട്ടിൽ സദക്ക് (22) നെയാണ് ഗുരുവായൂർ സി.ഐ ഇ ബാലകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. 2018 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഭർത്താവ് വിദേശത്തായ വീട്ടമ്മയിൽ നിന്ന് പണയം വെക്കാൻ വാങ്ങിച്ച കൈ ചെയിൻ തിരികെ നൽകാനെന്ന വ്യജേന വീട്ടിലെത്തി യുവതിയെ പീഡനത്തിനിരയാക്കുയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പീഡനത്തിനിരയായി ഗർഭിണിയായ യുവതി പ്രസവശേഷം മാതാപിതാക്കളോടൊപ്പമെത്തി സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എ.എസ്.ഐമാരായ സി ശ്രീകുമാർ, കെ.എൻ സുകുമാരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബി.പി മിനിത, സി.പി.ഒ മാരായ കെ.എച്ച് ഷെമീർ, എ. കിരൺകുമാർ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors