Header 1 = sarovaram
Above Pot

കേരളത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മ്മാണം ലോകത്തിനു മാതൃകയാകും : മന്ത്രി എ സി മൊയ്‌തീന്‍

തൃശൂർ : കേരളത്തിന്‍െ്‌റ പ്രളയാനന്തര പുനര്‍നിര്‍മ്മാണം ലോകത്തിനു മാതൃകയാകുമെന്ന്‌ തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി എ.സി. മൊയ്‌തീന്‍. സഹകരണവകുപ്പിന്‍െ്‌റ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കെയര്‍ഹോം ഭവനനിര്‍മ്മാണ പദ്ധതി ജില്ലാതല ഉദ്‌ഘാടനം ചാലക്കുടി ഗോപാലകൃഷ്‌ണ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.460 പേര്‍ക്കാണ്‌ കെയര്‍ഹോം പദ്ധതി വഴി ജില്ലയില്‍ വീടുനിര്‍മ്മിച്ച്‌ നല്‍കുന്നത്‌.

പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിലെ മാതൃകാ പദ്ധതിയാണിത്‌. സഹകരണമേഖലയില്‍നിന്ന്‌ പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന്‌ 5 കോടി രൂപ ലഭിച്ചു. അടുത്തവര്‍ഷം മാര്‍ച്ച്‌ 31 നകം കെയര്‍ഹോം പദ്ധതി വഴി വീടുനിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ഇതിന്‌ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ അനിവാര്യമാണ്‌. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്‌ തടസങ്ങളില്ലെന്ന്‌ ഉറപ്പുവരുത്തും. വീട്‌ നിര്‍മ്മാണത്തിനാവശ്യമായ സിമന്‍്‌റ്‌ കട്ടകള്‍ തൊഴില്‍ഉറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചുനല്‍കാനാണ്‌ ലക്ഷ്യമിടുന്നത്‌. ഇത്‌ തൊഴിലുറപ്പു തൊഴിലാളികള്‍ക്കും ഗുണഭോക്താക്കള്‍ക്കും ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.പഞ്ചായത്തു പ്രസിഡന്‍്‌റുമാര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ നിര്‍മ്മാണ പുരോഗതികള്‍ വിലയിരുത്തും. ഇത്‌ പദ്ധതി പൂര്‍ത്തീകരണത്തിന്‌ അനിവാര്യമാണ്‌.

Astrologer

റോഡുകള്‍ തകര്‍ന്ന്‌ 1560 കോടി രൂപയുടെ നാശനഷ്ടമാണ്‌ സംസ്ഥാനത്തിന്‌ ഉണ്ടായത്‌. ഇവ പുനര്‍നിര്‍മ്മിക്കാന്‍ അടിയന്തിര ഇടപെടല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുകയാണ്‌. പുതിയ കേരളത്തെ സൃഷ്ടിക്കാനാണ്‌ ശ്രമം. പുതിയ വളര്‍ച്ചയിലേക്കും മഹത്തായ ലക്ഷ്യത്തിലേക്കുമാണ്‌ കേരളം നീങ്ങുന്നതെന്നും ഇതിനായി നാടൊന്നാകെ ഒരുമിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ബി.ഡി. ദേവസി എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ചാലക്കുടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, ചാലക്കുടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍്‌റ്‌ കെ.കെ. ഷീജൂ, കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍്‌റ്‌ അമ്പിളി സോമന്‍, മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍്‌റ്‌ വര്‍ഗീസ്‌ കാച്ചപ്പിള്ളി, വിവിധ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍്‌റുമാരായ പി.ആര്‍. പ്രസാദന്‍, തങ്കമ്മ വര്‍ഗീസ്‌, ഉഷ ശശിധരന്‍, ജെനീഷ്‌ പി. ജോസ്‌, കുമാരി ബാലന്‍, തോമസ്‌ ഐ. കണ്ണത്ത്‌, പി.പി. ബാബു, ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ വി.ജെ. ജോജി, തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ ടി.വി. അനുപമ സ്വാഗതവും കെയര്‍ ഹോം പദ്ധതി നോഡല്‍ ഓഫീസര്‍ ജയപ്രകാശ്‌ കെ. എസ്‌. നന്ദിയും പറഞ്ഞു

Vadasheri Footer