Header 1

ഹാഷിഷ് ഓയില്‍ വില്പ്പനക്കാരിയായ ബിഡിഎസ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍.

കോതമംഗലം: ഹാഷിഷ് ഓയില്‍ ഉപയോഗവും വില്പ്പനയും നടത്തിവന്ന ബിഡിഎസ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. നെല്ലിക്കുഴിയില് പേയിംഗ് ഗസ്റ്റായി താമസിക്കുന്ന ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനി കോന്നി പ്രമാടം സ്വദേശിനി ശ്രുതി സന്തോഷാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Above Pot

പെണ്‍കുട്ടിയുടെ മുറിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 55 ഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെത്തി. ശ്രുതി സ്വയം ഉപയോഗിക്കുന്നതിനൊപ്പം കോളജ് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഹാഷിഷ് വില്‍പന നടത്തിയിരുന്നതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. തൃശൂര്‍ മേലൂര്‍ സ്വദേശി വിനു സുധാകരന്‍ ആണ് പെണ്‍കുട്ടിക്കു ഹാഷിഷ് എത്തിച്ചുകൊടുത്തിരുന്നതെന്നു ചോദ്യം ചെയ്യലില്‍ നിന്നു വ്യക്തമായതായും അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥിനിയില്‍ നിന്നു ഹാഷീഷ് സ്ഥിരമായി വാങ്ങിയിരുന്നവര്‍ നിരീക്ഷണത്തിലാണ്.