Post Header (woking) vadesheri

ഗുരുവായൂരില്‍ നാരായണീയ ദര്‍ശന യജ്ഞം ഒക്ടോബര്‍ ഒന്ന് മുതൽ

Above Post Pazhidam (working)

ഗുരുവായൂര്‍:സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തില്‍ അഞ്ചു ദിവസത്തെ നാരായണീയ ദര്‍ശന യജ്ഞം ഒക്ടോബര്‍ ഒന്നിന് തുടങ്ങുമെന്ന് സംഘാടകര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ രാവിലെ എട്ടിന് ഡോ.ലക്ഷ്മി കുമാരി ഉദ്ഘാടനം ചെയ്യും.ദിവസം രാവിലെ ആറിന് യജ്ഞം തുടങ്ങും.വൈകിട്ട് ആറിന് സമാപിക്കും.തുടര്‍ന്ന് ആറര മുതല്‍ കലാപരിപാടികളാണ്.

Ambiswami restaurant

ഇളവൂര്‍ അനില്‍കുമാറിന്റെ ചാക്യാര്‍കൂത്ത്,അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതം,ഭാഗവത ഗ്രാമം ഭജന സംഘത്തിന്റെ ഭജന,ജ്യോതിദാസ് ഗുരുവായൂരിന്റെ ഭജന്‍ സന്ധ്യ എന്നിവയുണ്ടാകും.യജ്ഞസമിതി കണ്‍വീനര്‍ സരള ആനന്ദ്,ശ്രീകുമാര്‍ പി.നായര്‍,കെ.വേണുഗോപാല്‍,ശോഭ വേണുഗോപാല്‍,മധു കെ.നായര്‍ എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.