Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്രത്തിലെ ‘നരസിംഹാവതാരം’ എണ്ണഛായാചിത്രത്തിന് പുനർജനി

Above Post Pazhidam (working)

ഗുരുവായൂർ : കാലപ്പഴക്കത്താൽ ചൈതന്യം നഷ്ടമായ ഗുരുവായൂർ ക്ഷേത്രത്തിലെ നരസിംഹാവതാരം എണ്ണ ഛായാചിത്രത്തിന് പുനർജനി. ശീവേലിപ്പുരയിൽ വലിയ ബലിക്കല്ലിന് മുകൾ ഭാഗത്തായി സ്ഥാപിച്ചിരുന്ന ചിത്രമാണ് പുതുക്കി സൃഷ്ടിച്ചത്. ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പാൾ കെ.യു. കൃഷ്ണകുമാർ, വിദ്യാർത്ഥികളായ ശരത്ത്, വിവേക്, കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിന് ‘പുതുജീവൻ’ പകർന്നത്.

Arya bhavan inner

Second Paragraph  Sarovaram(working)


ലോകമറിയുന്ന മലയാളി ചിത്രകാരൻ രാജാ രവിവർമ്മയുടെ ശിഷ്യ പരമ്പരയിൽപ്പെട്ട എൻ.ശ്രീനിവാസയ്യർ 1952 സെപ്തംബർ 1ന് ക്ഷേത്രത്തിൽ സമർപ്പിച്ച ചിത്രമാണിത്. എണ്ണച്ചായത്തിൽ വരച്ച ചിത്രത്തിന് ആറ് അടി നീളവും അഞ്ചടി വീതിയുമുണ്ട്. ” കോപാദാ ലോലജിഹ്വം”- എന്ന ധ്യാന ശ്ലോകത്തെ ഉപജീവിച്ച് വരച്ച ഈ ചിത്രം രചനാരീതിയും വർണ്ണ പ്രയോഗ സ്വാഭാവം കൊണ്ടും കലാ ആസ്വാദകരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. നരസിംഹത്തിൻ്റെ അതി ഘോര ഭാവം, കണ്ണുകളിലെ തീക്ഷ്ണത, ഹിരണ്യകശിപുവിൻ്റെ നിസ്സഹായവസ്ഥ എന്നിവയെല്ലാം ചിത്രത്തിൽ ജീവഭാവത്തിലുണ്ടായിരുന്നു. രവിവർമ്മ ശൈലിയിലായിരുന്നു രചന .

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

69 വർഷം മുൻപ് സ്ഥാപിച്ച ചിത്രത്തിന് കാലപ്പഴക്കത്താലും പുക പൊടിപടലങ്ങാളാലും ചൈതന്യം നഷ്ടമായിരുന്നു. കഴിഞ്ഞ ആറുമാസത്തിലേറായി നിരന്തര പരിശ്രമത്താലാണ് തനിമ നിലനിർത്തി പുന:സൃഷ്ടിച്ചത്.ദേവസ്വം ചുമർചിത്രം പ0ന കേന്ദ്രം നേതൃത്വത്തിൽ പുനഃ സൃഷ്ടിച്ച ചിത്രം കളഭാട്ട ദിനമായ ഞായറാഴ്ച രാവിലെ 9.30 ന് ശീവേലി പുരയിൽ യഥാ സ്ഥാനത്ത് പുന സ്ഥാപിക്കും.