Post Header (woking) vadesheri

നരസിംഹാവതാരചിത്രം ക്ഷേത്രത്തിൽ സമർപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : കാലപ്പഴക്കത്താൽ മങ്ങിയ നരസിംഹാവതാരം ചിത്രം പുതുശോഭയോടെ പുനരാവിഷ്കരിച്ചു ക്ഷേത്രത്തിൽ സമർപ്പിച്ചു. നരസിംഹ ജയന്തി ദിനമായ നാളെ ചിത്രം ക്ഷേത്രം മുഖപ്പിലെ പഴയ സ്ഥാനത്ത് സ്ഥാപിക്കും.

Srepathi

ദേവസ്വം ചുമർചിത്ര പ0ന കേന്ദ്രം പ്രിൻസിപ്പാളായിരുന്ന പ്രശസ്ത ചുമർചിത്രകാരൻ കെ.യു കൃഷ്ണ കുമാറാണ് നരസിംഹാവതാരം എണ്ണ ഛായാചിത്രം തനിമ ചോരാതെ പുനരാവിഷ്കരിച്ചത്.ആറടി നീളവും നാലടി വീതിയുമുണ്ട്. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ.എ.വി.ഗോപിനാഥ് ചിത്രത്തിന് മുന്നിൽ നിലവിളക്ക് തെളിയിച്ചു.

Second Paragraph  Bridalls (working)

ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ, അസി.മാനേജർമാരായ ലെജുമോൾ,ഇ സുന്ദർരാജ്, ഹെൽത്ത് സൂപ്പർ വൈസർ എം.എൻ.രാജീവ് ഉൾപ്പെടെ ജീവനക്കാരും ഭക്തരും സന്നിഹിതരായി.
74 വർഷം മുൻപ് പ്രശസ്ത ചിത്രകാരൻ എസ്.ശ്രീനിവാസ അയ്യർ വരച്ച ചിത്രമായിരുന്നു ഇത്.