Madhavam header
Above Pot

ദേവസ്വം മെഡിക്കല്‍ സെന്ററിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

ഗുരുവായൂര്‍ : ദേവസ്വം മെഡിക്കല്‍ സെന്ററിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ദേവസ്വം ഭരണസമിതിയും വിദഗ്ധ ഡോക്ടര്‍മാരുമടങ്ങുന്ന പ്രത്യേക സമിതിയെ രൂപീകരിക്കണമെന്ന് എൻ എഫ് ഐ ഡബ്ലിയു കേരള മഹിളാ സംഘം ഗുരുവായൂര്‍ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.

ഗുരുവായൂരിലേയും പരിസരത്തേയും ജനങ്ങള്‍ക്ക് മികച്ച രീതിയില്‍ ചികിത്സ നല്‍കിയിരുന്ന മെഡിക്കല്‍ സെന്ററിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ കാര്യക്ഷമമല്ല. ഇത് പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മൃഗാശുപത്രി ഹാളില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി എം സ്വര്‍ണ്ണലത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ശോഭ പ്രേമന്‍ അധ്യക്ഷയായിരുന്നു. കെഐ ലീല ടീച്ചര്‍ പതാക ഉയര്‍ത്തി.

Astrologer

മണ്ഡലം സെക്രട്ടറി ഗീത രാജന്‍, ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ വി എസ് രേവതി, ചാവക്കാട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സഫൂറ ബക്കര്‍, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീര്‍, നേതാക്കളായ സി വി ശ്രീനിവാസന്‍, കെ എ ജേക്കബ്, കെ കെ ജ്യോതിരാജ്, പി കെ രാജേശ്വരന്‍, നാസര്‍, അഭിലാഷ് വി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി ബീന ശശാങ്കന്‍ (പ്രസിഡണ്ട്), സഫൂറ ബക്കര്‍ (വൈസ് പ്രസിഡണ്ട്), ഗീതാ രാജന്‍ (സെക്രട്ടറി), ലേഖമോള്‍ (ജോയിന്റ് സെക്രട്ടറി), ബിന്ദു പുരുഷോത്തമന്‍ (ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

Vadasheri Footer