Header

ഡി.സി.സി പ്രസിഡന്റിനെ അപകീർത്തിപ്പെടുത്തിയ പോളി ഫ്രാൻസിസിനെ പുറത്താക്കി

ഗുരുവായൂർ : ഡി.സി.സി പ്രസിഡന്റ് ടി.എൻ പ്രതാപനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ അപകീർത്തിപരമായ പരമാർശം നടത്തിയ കോൺഗ്രസ് പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഗുരുവായൂർ തിരുവെങ്കിടം സ്വദേശി ചക്രമാക്കിൽ പോളിഫ്രാൻസിസിനെയാണ് കെ.പി.സി.സി നിർദ്ദേശ പ്രകാരം പുറത്താക്കിയത്. പാർട്ടിക്കും പാർട്ടി നേതാക്കൾക്കുമെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമായി കാണുന്നതായി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.എ.ഗോപപ്രതാപൻ അറിയിച്ചു. സംഭവത്തിൽ ഡി.സി.സി പ്രസിഡന്റ് ഗുരുവായൂർ ടെമ്പിൾ പോലീസിൽ പരാതി നൽകി. സൈബർ ആക്ട്പ്രകാരം പരാതിയിൽ കേസെടുക്കുന്നതിന് അനുമതിക്കായി ടെമ്പിൾ പോലീസ് മജിസ്‌ട്രേറ്റിന് റിപ്പോർട്ട് സമർപ്പിച്ചു. അനുമതി ലഭിക്കുന്ന മുറക്ക് കേസെടുക്കുമെന്ന് ടെമ്പിൾ സി.ഐ സി.പ്രേമാനന്ദകൃഷ്ണൻ പറഞ്ഞു.

പോളി ഫ്രാൻസിസിന്റെ പോസ്റ്റ് വായിക്കാം

Astrologer

തൃശൂർ ഡിസിസി പ്രസിഡന്റ് ടി എൻ പ്രതാപൻ ഒരിക്കലും പറയാൻ പാടില്ലായിരുന്നു ….. പ്രത്യേകിച്ച് ഇല്ക്ഷനിൽ മത്സരിക്കാൻ താൽപര്യം കാണിക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ ….. ലീഡറെയും മകൻ ശ്രീ കെ മുരളീധരനെയും തൃശൂർ നസ്രാണികൾ കാല് വാരിയെന്നും …… നസ്രാണി വോട്ടിന് ഞാൻ വില കൽപിക്കുന്നില്ലായെന്നും അല്ലാത്തെ തന്നെ ഇവിടെ നിന്നാൽ ജയിക്കുമോയെന്ന് നോക്കട്ടെയെന്നും പറഞ്ഞ് നടക്കുന്ന രീതി ശരിയല്ലാ …… ഈ കാലത്ത് ഓരോ വോട്ടിനും അതിന്റേതായ വില ഉണ്ട് എന്നുള്ള കാര്യം മറന്ന് പോകരുത് ….പ്രത്യേകിച്ച് നേതൃത്വനിരയിലിരിക്കുന്ന നേതാവ് എന്ന നിലയിൽ …. അദ്ദേഹത്തിന് ഇങ്ങിനെ പറയാൻ പ്രേരിപ്പിച്ചത് അരമന വല്ല ക്രിസ്ത്യൻ പേരുകൾ തൃശൂർക്കോ … ചാലക്കുടിയിലേക്കോ പറഞ്ഞ് കേട്ടതുകൊണ്ടാണോ … ഓരോന്നും പറഞ്ഞ് നടന്ന് കിട്ടാൻ പോകുന്ന സീറ്റ് കളയരുത് …… ഈ സമയത്ത് നേതൃത്വനിരയിൽ ഇരിക്കുന്നവർ ഇങ്ങിനെയുള്ള വിവരക്കേടുകൾ പറഞ്ഞ് നടക്കരുത് …… താങ്കളെ കുറിച്ച് വ്യക്തിപരവും …… ചെയ്ത പ്രവൃത്തികളും പ്രവർത്തകർ പറയാൻ തുടങ്ങിയാൽ എന്തായിരിക്കും അവസ്ഥയെന്നും കൂടി ചിന്തിക്കുന്നത് നന്നായിരിക്കും …..ജയ് യുഡിഎഫ്