Header 1 vadesheri (working)

കടപ്പുറം മുനക്കക്കടവ് ഹാർബറിൽ വാട്ടർകൂളർ സ്ഥാപിച്ചു

Above Post Pazhidam (working)

ചാവക്കാട്: കടപ്പുറം മുനക്കക്കടവ് ഹാർബറിലെ തൊഴിലാളികൾക്ക് തണുത്ത ശുദ്ധജലം ലഭ്യമാക്കുന്നതിന്നായി വാട്ടർകൂളർ ഹാർബറിൽ സ്ഥാപിച്ചു. പി. എം. മൊയ്തീൻ ഷാ ട്രസ്റ്റാണ് കൂളർ സ്പോൺസർ ചെയ്തത്. വാട്ടർ കൂളർ ഹാർബറിന് സമർപ്പിക്കുന്നതിൻ്റെ ഉദ്ഘാടനം ഹാർബർ ലേബേഴ്സ് കോഡിനേഷൻ കമ്മറ്റി പ്രസിഡൻ്റ് പി.കെ.ബഷീർ നിർവ്വഹിച്ചു. മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും കച്ചവടക്കാരും ഉൾപ്പെടെ ദിനംപ്രതി നൂറ് കണക്കിന് ആളുകളാണ് ദിവസവും ഹാർബറിൽ എത്തുന്നത്. ഹാർബറിന്ന കത്ത് കുടിവെള്ള സൗകര്യം ലഭ്യമായിരുന്നില്ല. കോഡിനേഷൻ വൈസ് പ്രസിഡൻ്റ് കെ.എം.ലത്തീഫ് അദ്ധ്യക്ഷനായി. പി. എം. മൊയ്തീൻഷാ ട്രസ്റ്റ് ചെയർമാൻ പി.എം. ഷിഹാബ് മുഖ്യ അതിഥിയായി. വാർഡ് മെമ്പർമാരായ സെമീറശരീഫ്, പി.എസ്.മുഹമ്മദ് മാഷ് എന്നിവർ സംസാരിച്ചു. തരകൻ സ് അസോസിയേഷൻ പ്രസിഡൻ്റ് പി.എ.ഷാഫി, പി.എം.ഷാബിർ, പി.കെ.ഹനീഫ, കെ.എം.നജീബ്, പി.എം. ബദറു, പി.എം.ജലാൽ, ഷൗക്കത്ത് മാലിക്, പി.എം.സലീം തുടങ്ങിയവർ നേതൃത്വം നൽകി.

First Paragraph Rugmini Regency (working)