Madhavam header
Above Pot

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് , സാധ്യതാ പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി

ന്യൂഡല്‍ഹി : മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മ്മിക്കുന്നതിനായി സാധ്യതാ പഠനം നടത്താന്‍ കേരളത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. പഠനത്തിന്റെ ഭാഗമായുള്ള വിവരശേഖരണത്തിനും മറ്റുമായി കര്‍ശന നിബന്ധനകളോടെയാണ്‌ പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നതതല സമിതി അനുവാദം നല്‍കിയത്. മുല്ലപ്പെരിയാറില്‍ പ്രാഥമിക നടപടിക്രമങ്ങള്‍ക്കായി മാത്രമാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. 

പഠനാനുമതിക്കായി കര്‍ശന നിബന്ധനകളും മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി മുന്നോട്ടു വച്ചിട്ടുണ്ട്. പരിഗണനാ വിഷയങ്ങള്‍ക്കുള്ള അനുമതി സുപ്രീംകോടതി ദേശീയ ഹരിത ട്രിബൂണല്‍ എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായിരിക്കും. സാധ്യതാപഠനത്തിനു ശേഷം പരിസ്ഥിതി അനുമതിക്ക് അപേക്ഷ നല്‍കുമ്പോള്‍ അണക്കെട്ടു സംബന്ധിച്ച് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ സമവായത്തിലെത്തണം. അതോടൊപ്പം പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന് തമിഴ്‌നാടിന്റെ അനുമതി നേടിയിരിക്കണമെന്നും നിബന്ധനയില്‍ പറയുന്നു.

Astrologer

പദ്ധതിയെ തമിഴ്‌നാട് പൂര്‍ണമായും എതിര്‍ക്കുന്ന സാഹചര്യത്തില്‍ പഠനാനുമതി സാങ്കേതികമായി നിലനില്‍ക്കാനാണ് സാധ്യത. നിലവിലെ അണക്കെട്ടിനു 366 മീറ്റര്‍ താഴെ 53.22മീറ്റര്‍ ഉയരത്തില്‍ അണക്കെട്ടു നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശമാണ് കേരളം സമര്‍പ്പിച്ചത്. സംസ്ഥാനത്തുണ്ടായ പ്രളയ സാഹചര്യവും കേരളം ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് സാധ്യതാ പഠനത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി

Vadasheri Footer