Madhavam header
Above Pot

ഗുരുവായൂരിൽ കനറാ ബാങ്കിന്റെ വിളക്കാഘോഷം 28 ന്

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചു കനറാ ബാങ്ക് ജീവനക്കാർ നടത്തുന്ന വിളക്കാഘോഷം 28 ഞായറാഴ്ച നടക്കുമെന്ന് ബാങ്ക് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . രാവിലെ 7 ന് നടക്കുന്ന കാഴ്ച ശീവേലിക്ക് തിരുവല്ല രാധാകൃഷ്‌ണൻ , ഗുരുവായൂർ ഗോപൻ എന്നിവരുടെ നേതൃത്വത്തിൽ മേളം അകമ്പടി സേവിക്കും .

ഉച്ചക്ക് ശേഷം 3 .30 ന് നടക്കുന്ന കാഴ്ച ശീവേലിക്ക് പരക്കാട് തങ്കപ്പൻ മാരാരുടെ പഞ്ചവാദ്യം അരങ്ങേറും .വൈകീട്ട് 5 .30 മുതൽ ഗുരുവായൂർ മുരളിയും സംഘവും നയിക്കുന്ന നാഗസ്വരം നടക്കും 6.15 ന് ഭഗവതി കെട്ടിൽ ഇരട്ട തായമ്പക അവതരിപ്പിക്കും . രാത്രി നാദസ്വരത്തോടെയുള്ള വിളക്ക് എഴുന്നള്ളിപ്പിൽ മൂന്നാനകൾ അണിനിരക്കും . വലിയ കേശവൻ കോലമേറ്റും പറ്റാനകൾ ആയി വിനായകനും ,രവി കൃഷ്ണയും നിരക്കും .

Astrologer

പുറത്ത് മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ 7.30 ന് ജ്യോതിദാസിന്റെ സോപാന സംഗീതം അരങ്ങേറും .തുടർന്ന് 8 മുതൽ വൈകീട്ട് 6.30 വരെ ബാങ്ക് ജീവനക്കാരും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിക്കും .വൈകീട്ട് 6.30 മുതൽ 8 വരെ പാർശ്വ നാഥ് ഉപാധ്യ ,ശ്രുതി ഗോപാൽ ആദിത്യ എന്നിവർ അവതരിപ്പിക്കുന്ന നൃത്ത പരിപാടിയും ,തുടർന്ന് ഭക്തി ഗാനമേളയും ഉണ്ടാകും .

വാർത്ത സമ്മേളനത്തിൽ ചീഫ് മാനേജർ ടി രവി ,സീനിയർ മാനേജർ മനോജ് കൃഷ്‌ണൻ , എം എസ് ഭാസ്കരൻ ,എസ് നന്ദകുമാർ എന്നിവർ പങ്കെടുത്തു. നറു നെയ്യിൽ ആണ് വിളക്കുകൾ തെളിയിക്കുക . 12 ലക്ഷം രൂപയാണ് വിളക്കാഘോഷത്തിന് പ്രതീക്ഷിക്കുന്ന ചിലവ് .

Vadasheri Footer