Header Aryabhvavan

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു

Above article- 1

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്​ കോവിഡ്​ സ്ഥിരീകരിച്ചു. നിലവിൽ കണ്ണൂരിലെ വീട്ടിലാണ്​ മുഖ്യമന്ത്രിയുള്ളത്​. അദ്ദേഹത്തിന്​ രോഗലക്ഷണങ്ങളൊന്നും ​പ്രകടമല്ല. മുഖ്യമന്ത്രിയുടെ മകൾ വീണക്ക്​​ നേരത്തെ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.

Astrologer

ഡോക്ടർമാരുടെ നിർദേശ പ്രകാരം തുടർനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. വിശദ പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.


ഒരു മാസം മുമ്പ് മുഖ്യമന്ത്രി കോവിഡ് പ്രതിരോധ വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്ന് 4353 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6.81 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2205 പേർ ഇന്ന് രോഗമുക്തി നേടി

Vadasheri Footer