അര്‍ജുനന്‍ മാസ്റ്റര്‍ സംഗീത പുരസ്‌കാരം കലാഭവന്‍ സാബുവിന്

Above Pot

ഗുരുവായൂര്‍:സംഗീത സംവിധായകന്‍ എം.കെ.അര്‍ജുനന്‍മാസ്റ്ററുടെ സ്മരണയ്ക്കായി കണ്ടാണശ്ശേരി മ്യൂസിക് ആര്‍ട്ട് സെന്റര്‍ (മാക്)ഏര്‍പ്പെടുത്തിയ സംഗീത പുരസ്‌കാരത്തിന് പിന്നണി ഗായകന്‍ കലാഭവന്‍ സാബുവിനെ തിരഞ്ഞെടുത്തു.10,001 രൂപയും പ്രശസ്തി പത്രവും പൊന്നാടയുമടങ്ങുന്നതാണ് പുരസ്‌കാരം.ഈ മാസം 11 ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.സി.മൊയ്തീന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് മാക് ഭാരവാഹികളായ ഡോ.വി.ആര്‍.ബാജിയും വി.എസ്.ജവഹറും അറിയിച്ചു.