Post Header (woking) vadesheri

എം പി ഫണ്ട് വിനിയോഗം ; ടി എൻ പ്രതാപന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു

Above Post Pazhidam (working)

തൃശൂർ : ജില്ലയിലെ വികസന പ്രവർത്തികൾക്കായുള്ള എം പി ഫണ്ട് വിനിയോഗം സംബന്ധിച്ച് ചർച്ച ചെയ്യാൻ ആസൂത്രണഭവൻ ഹാളിൽ
അവലോകന യോഗം ചേർന്നു. 2019-20 വർഷങ്ങളിലായി അംഗീകാരം നൽകിയ പ്രവർത്തികളുടെ അവലോകന യോഗം എം പി ടി എൻ പ്രതാപന്റെ അധ്യക്ഷതയിലാണ് ചേർന്നത്.
യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലതയും ബന്ധപ്പെട്ട വകുപ്പ് മേധാവികളും നിർവ്വഹണ ഏജൻസികളും പങ്കെടുത്തു.

Ambiswami restaurant

നിലവിൽ എംപി ഫണ്ട് വിനിയോഗിച്ച് പൂർത്തീകരിക്കുന്നതിന് നിർദ്ദേശിച്ച 33 പ്രവർത്തികളിൽ 18 പ്രവർത്തികൾക്കാണ് അംഗീകാരം നൽകിയത്. ഇതിന് 295.19 ലക്ഷം രൂപയുടെ അംഗീകാരമാണ് ലഭിച്ചത്. 18 പ്രവർത്തികളിൽ പൂർത്തീകരിച്ച രണ്ട് പ്രവർത്തികൾക്കായി 57.41 ലക്ഷം രൂപയാണ് വിനിയോഗിച്ചിട്ടുള്ളത്.

Second Paragraph  Rugmini (working)

ഭരണാനുമതിക്കുള്ള പ്രവർത്തികളുടെ എസ്റ്റിമേറ്റുകൾ അടിയന്തരമായി സമർപ്പിക്കുന്നതിനും നിർദ്ദേശിച്ച സമയത്തിനുള്ളിൽ തന്നെ പ്രവർത്തികൾ പൂർത്തീകരിക്കുന്നതിനും വകുപ്പുകൾക്കും നിർവ്വഹണ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. ഇതിന് പുറമെ എസ് സി, എസ് ടി വിഭാഗങ്ങൾക്ക് ഗുണം ചെയ്യുന്ന പദ്ധതികൾ എംപി ഫണ്ട് വിനിയോഗിച്ച് ചെയ്യുന്നതിനായി നവംബർ 26ന് എം പിയുടെ അധ്യക്ഷതയിൽ യോഗം ചേരും.
ജില്ലാ കലക്ടർ, പട്ടികജാതി വികസന ഓഫീസർ, ട്രൈബൽ ഡെവലപ്പ്മെൻ്റ് ഓഫീസർ തുടങ്ങിയവർ യോഗത്തിൽ
പങ്കെടുക്കും.

Third paragraph