പൂനെയിൽ മൂന്നംഗ മലയാളി കുടുംബം ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ

Above Post Pazhidam (working)

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ മൂന്നംഗ മലയാളി കുടുംബം ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ പി.എസ്. വിനോദ് (47), ഭാര്യ സിൽജ (44), മകൾ പൂർണിമ (20) എന്നിവരാണ് മരണപ്പെട്ടത്. പൂനെ പിംപ്രി മോർവാടിയിലെ കരിഷ്മ ഗ്ലോറി ഫ്ലാറ്റിലാണ് ഇവരെ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്

Poonthanam

പി.എസ്. വിനോദിനെ മരിച്ചനിലയിലും . ഭാര്യയെയും മകളെയും അബോധാവസ്ഥയിലുമാണ് കണ്ടെത്തിയത് ഇവരെ വൈ.സി.എം. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിനു കീ ഴടങ്ങി

Vasudev Inn

. വിഷം ഉള്ളിൽച്ചെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക ബാധ്യതകളാണ് മരണത്തിന് പിന്നിലെന്ന സൂചന നൽകുന്ന ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Rugmani 700-200

പിംപ്രിയിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായ സിൽജ തുടർച്ചയായി രണ്ട് ദിവസം ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. ഫ്ലാറ്റിലെത്തിയ അയൽവാസികൾ വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് മൂവരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വിനോദിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

First Paragraph Jitesh panikar (working)

സംഭവത്തിൽ പിംപ്രി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളും കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകളും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

പുണെയിൽ അടുത്തിടെ താമസം ആരംഭിച്ച കുടുംബത്തിന് പ്രദേശത്തെ മലയാളി സംഘടനകളുമായി കാര്യമായ ബന്ധമുണ്ടായിരുന്നില്ല. ഇതുമൂലം സംഭവത്തെക്കുറിച്ചുള്ള വിവരം സാമൂഹിക പ്രവർത്തകരിലേക്കും വൈകിയാണ് എത്തിയത്.