Post Header (woking) vadesheri

എൻ കെ അക്ബർ എംഎൽഎയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു.

Above Post Pazhidam (working)

ചാവക്കാട് . .എൻ കെ അക്ബർ എംഎൽഎയുടെ നിയോജക മണ്ഡലം ഓഫീസ് ബേബി ജോൺ ഉദ്ഘാടനം ചെയ്തു . കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ ചാവക്കാട് നഗരസഭാ ചെയർ പേർസൺ ഷീജ പ്രശാന്ത് അധ്യഷയായി. സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറി ടി ടി ശിവദാസ്, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.കെ ബി മോഹൻ ദാസ് , സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ.പി മുഹമ്മദ് ബഷീർ, എം പി ഇക്ബാൽ, ഇ പി സുരേഷ് കുമാർ, കെ ഷാഹു ,വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ചാവക്കാട് നഗരസഭ ഓഫീസ് കെട്ടിടത്തിൽ താഴത്തെ നിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.

Ambiswami restaurant