Header Aryabhvavan

കെ.പി.എസ്.ടി.എ 2021-22 മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി

Above article- 1

ഗുരുവായൂർ: കെ.പി.എസ്.ടി.എ 2021-22 മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. കെ.പി.എസ്.ടി.എ ചാവക്കാട് ഉപജില്ലയിലെ ഈ വർഷത്തെ മെമ്പർഷിപ്പ് വിതരണോത്ഘാടനം വി.ആർ എ.എം.എച്ച്.എസ്.എസിൽ വച്ച് ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ പ്രധാന അധ്യാപിക സതി ദേവിക്ക് നൽകി ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.പി.ഹരിഹരൻ അധ്യക്ഷത വഹിച്ച യോഗത്തിന് ഉപജില്ല സെക്രട്ടറി വി.ഡി ജോഷി സ്വാഗതവും ട്രഷറർ വി.എം.ഡെന്നി നന്ദിയും രേഖപ്പെടുത്തി. സ്‌റ്റേറ്റ് കൗൺസിലർ സി.ജെ റെയ്മണ്ട്, നേതാക്കളായ ജോഷി വടക്കൻ, കെ.കെ ശ്രീകുമാർ , എ.ഡി സാജു എന്നിവർ സംസാരിച്ചു.

Vadasheri Footer