Post Header (woking) vadesheri

കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാവിലെ ആറരയോടെ ക്ഷേത്രത്തിലെത്തിയ മന്ത്രിയെ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി.മനോജ്കുമാര്‍ സ്വീകരിച്ചു. യുക്രെയിൻ യുദ്ധമുഖത്ത് നിെന്നത്തിയ ഗുരുവായൂരിലേയും പരിസരപ്രദേശങ്ങളിലേയും വിദ്യാര്‍ത്ഥികളുമായി മന്ത്രി ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ കൂടികാഴ്ച നടത്തി.

നഗരസഭ കൗസിലര്‍മാരായ ശോഭ ഹരി നാരായണന്‍, ജ്യോതി രവീന്ദ്രനാഥ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ.അനിഷ് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ കെ.ആര്‍ ഹരി, ജസ്റ്റിന്‍ ജേക്കബ്, ദയാനന്ദന്‍ മാമ്പുള്ളി, മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത്, സുഭാഷ് മണ്ണാരത്ത് എന്നിവര്‍ സംബന്ധിച്ചു