Post Header (woking) vadesheri

മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷം

Above Post Pazhidam (working)

ചാവക്കാട് : മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷം 28, 29 തിയതികളിലായി കൂട്ടുങ്ങല്‍ ചത്വരത്തില്‍ നടത്തുമെന്ന് അസോസിയേഷന്‍ ഭാരവാഹികൾ വാർത്താ സമ്മേനത്തിൽ അറിയിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി 28-ന് പൂക്കളം ഒരുക്കല്‍, തിരുവാതിരക്കളി, വടംവലി എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തും. 29-ന് മലയാളി മങ്ക ഇനത്തില്‍ മത്സരം നടത്തും.

വിജയികള്‍ക്ക് കാഷ് പ്രൈസ് ഉള്‍പ്പെടെ സമ്മാനമായി നല്‍കും. 29-ന് രാവിലെ 10 മുതല്‍ ഉറിയടി, കസേരകളി, സ്പൂണ്‍ റേസ്, സുന്ദരിക്ക് പൊട്ടുകുത്തല്‍ എന്നീ പ്രദര്‍ശനമത്സരങ്ങളും നടത്തുന്നുണ്ട്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9447108990, 9946032129 എന്നീ നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. 29-ന് ഉച്ചതിരിഞ്ഞ് 3.30-ന് ഘോഷയാത്രയും 4.30-ന് സാംസ്‌കാരികസമ്മേളനവും തുടര്‍ന്ന് വൈകീട്ട് ആറ് മുതല്‍ സംഗീതനിശയും ഉണ്ടാവും.

ഭാരവാഹികളായ കെ.വി അബ്ദുല്‍ ഹമീദ്, ജോജി തോമസ്, കെ.കെ സേതുമാധവന്‍, കെ.എന്‍ സുധീര്‍, പി.എസ് അക്ബര്‍, എ.എസ് രാജന്‍ എന്നിവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.