മദ്യത്തിന് കൈക്കൂലി, രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ.

Above Post Pazhidam (working)

തിരുവനന്തപുരം: കരുനാഗപ്പള്ളിയിലെ ബെവ്കോ ഔട്ട്ലെറ്റിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ. സുധിന്‍ രാജ്, അമല്‍ദേവ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബെവ്‌കോ എംഡിയാണ് നടപടിയെടുത്തത്. മദ്യത്തിന് അധിക പണം ആവശ്യപ്പെടുന്ന വീഡിയോ പുറത്തു വന്നിരുന്നു.

Poonthanam

അധികപണം വാങ്ങിയ ജീവനക്കാരനാണ് അമൽദേവ് സുധിൻരാജ് ആയിരുന്നു ഷോപ്പിന്റെ ഇൻ ചാർജ്പരാതി ഉയർന്നിട്ടും സുധിൻരാജ് അന്വേഷിക്കാൻ തയ്യാറായില്ലെന്നു് ആക്ഷേപമുണ്ടായിരുന്നു തുടർന്നാണ് സുധിൻരാജിനെതിരെയും നടപടിയെടുത്തത്

Vasudev Inn
Rugmani 700-200

മൂന്ന് ലിറ്റർ മദ്യം വാങ്ങിയ ആളോട് 50 രൂപയാണ് അധികം വാങ്ങിയത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട എക്സൈസ് മന്ത്രി എം ലിജു അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദേശം നൽകുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

ഇത്തരം അഴിമതികൾ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി എം ലിജു വ്യക്തമാക്കി. മദ്യത്തിന് കൂടുതൽ വില വാങ്ങുകയോ കൈക്കൂലി ആവശ്യപ്പെടുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് നേരിട്ട് അറിയിക്കാവുന്നതാണ്. പരാതി ലഭിച്ചാൽ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

First Paragraph Jitesh panikar (working)