Post Header (woking) vadesheri

മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ മരണം : ഡി എം ഒ അന്വേഷണത്തിന് ഉത്തരവിട്ടു

Above Post Pazhidam (working)

തൃശൂർ : തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ച സംഭവത്തിൽ ഡി എം ഒ അന്വേഷണത്തിന് ഉത്തരവിട്ടു .. വാടാനപ്പള്ളി സ്വദേശി നകുലനാണ് മരിച്ചത്. വൃക്കരോഗിയായ നകുലൻ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. വൃക്കരോഗത്തിനുള്ള ചികിത്സ കിട്ടിയില്ലെന്ന് നകുലൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ ആരോപിച്ചിരുന്നു.

Ambiswami restaurant

രണ്ട് വർഷമായി തൃശൂർ മെഡിക്കൽ കോളജിൽ ഡയാലിസിസ് ചെയ്തുവരുന്നയാളാണ് നകുലൻ. അത്തരത്തിൽ ഡയാലിസിസ് ചെയ്യാനെത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ച മുൻപാണ് നകുലൻ വിഡിയോ പോസ്റ്റ് ചെയ്തത്. കിടക്ക ലഭിച്ചില്ലെന്നും ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും ഇയാൾ വിഡിയോയിൽ പറഞ്ഞിരുന്നു. ബ്രഷും പേസ്റ്റുമൊന്നും ഇല്ലെന്നും നകുലൻ ആരോപിച്ചു.

Second Paragraph  Rugmini (working)