Header Aryabhvavan

യു .പി യിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരിച്ചു. ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ

Above article- 1

ലക്നൗ ∙ ഉത്തർപ്രദേശിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരിച്ചു. കൊല്ലം നെട്ടയം സ്വദേശിനി ആർ. ര‍ഞ്ചു (29) ആണ് മരിച്ചത്. രഞ്ചു മതിയായ ചികിത്സ ലഭിക്കാതെയാണ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.

Astrologer

കഴിഞ്ഞ മാസമാണ് രഞ്ചു നഴ്‌സായി യുപിയിലെ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. കോവിഡ് ബാധിച്ചതോടെ ഏപ്രില്‍ 17-ന് അതേ ആശുപത്രിയില്‍ ചികിത്സ തേടി. കോവിഡ് നെഗറ്റീവ് ആയെങ്കിലും പിന്നീട് ന്യുമോണിയ ബാധിച്ച് ആരോഗ്യനില വഷളാകുകയായിരുന്നു. ബുധനാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.

കോവിഡ് ബാധിച്ചതിനു ശേഷം ശരിയായ ചികിത്സ ലഭിച്ചില്ലെന്നും ന്യുമോണിയ ബാധിച്ച ശേഷമാണ് ചികിത്സ നല്‍കിയതെന്നും രഞ്ചുവിന്റെ സഹോദരി പറഞ്ഞു. മരുന്നു ലഭിക്കുന്നില്ലെന്നു കാട്ടി രഞ്ചു സഹോദരിക്ക് അയച്ച വാട്‌സാപ്പ് സന്ദേശവും ബന്ധുക്കള്‍ പുറത്തുവിട്ടു.

നാട്ടിലെത്തിച്ച് ചികിത്സ നടത്തണമെന്നും മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിക്കണമെന്നും മരണത്തിനു മുമ്പ് രഞ്ചു ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ മൃതദേഹമെങ്കിലും നാട്ടിലെത്തിക്കണമെന്ന അഭ്യര്‍ഥനയാണുള്ളതെന്നു സഹോദരി പറഞ്ഞു.

Vadasheri Footer